നെടുങ്കണ്ടം: ടൗണില്‍ മാസങ്ങള്‍ക്കു മുമ്പ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഗതാഗത പരിഷ്കരണ നടപടികള്‍ ഫയലുകളില്‍ ഒതുങ്ങുന്നു.
നിയമങ്ങള്‍ ലംഘിച്ച് വാഹന ഉടമകള്‍ പായുമ്പോള്‍ പലപ്പോഴും തലനാരിഴക്കാണ് അപകടങ്ങള്‍ ഒഴിവാകുന്നത്. 2011 നവംബര്‍ ഒന്ന് മുതല്‍ ട്രാഫിക് പരിഷ്കാരം നടപ്പാക്കുമെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഉറപ്പുനല്‍കിയിരുത്.
എന്നാല്‍, ഒമ്പത് മാസം പിന്നിട്ടിട്ടും നടപടിക്രമങ്ങള്‍ എങ്ങുമത്തെിയില്ല. പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ ട്രാഫിക് ഉപദേശക സമിതി യോഗം ചേരുമെന്നല്ലാതെ നടപടികളുണ്ടാകുന്നില്ളെന്ന് പ്രദേശവാസികള്‍ പറയുന്നു.
അനധികൃത വാഹനപാര്‍ക്കിങ്ങും അമിതവേഗവും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. സ്കൂള്‍ പരിസരങ്ങളില്‍ പോലും അമിത വേഗത്തിലാണ് വാഹനങ്ങളുടെ സഞ്ചാരം.
കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കുന്നതിന് സിഗ്നലുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ഗൗനിക്കാതെയാണ് വാഹനങ്ങളുടെ സഞ്ചാരം.
കിഴക്കേ കവല, പടിഞ്ഞാറെ കവല, സെന്‍ട്രല്‍ ജങ്ഷന്‍ പ്രദേശങ്ങളിലാണ് ഗതാഗത തടസ്സങ്ങളും അമിതവേഗവും കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.
ഓട്ടോകളുടെയും ട്രിപ് വാഹനങ്ങളുടെയും പാര്‍ക്കിങ്ങിന് ഉചിതമായ ക്രമീകരണമൊരുക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം.
ഇതിന് പ്രത്യേക കമ്മിറ്റികളെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും നടപ്പായില്ല. ബസ് സ്റ്റോപ് പുനര്‍ നിര്‍ണയവും മൂന്നാര്‍, മഞ്ഞപ്പാറ മേഖലകളില്‍ നിന്നത്തെുന്ന ബസുകള്‍ ബി.എഡ് സെന്‍റര്‍ പരിസരത്തെ മിനി സ്റ്റാന്‍ഡിലത്തെി മടങ്ങണമെന്ന നിര്‍ദേശവും പ്രഖ്യാപനങ്ങളില്‍ അവസാനിച്ചു. കമ്പം, തൂക്കുപാലം മേഖലകളിലേക്കുള്ള ട്രിപ് വാഹനങ്ങള്‍ റോഡരികില്‍ ആളെ കയറ്റുന്നത് പ്രശ്നങ്ങളുണ്ടാക്കുന്നു. ഒരു വാഹനം മാത്രമെ ആളെ കയറ്റാവൂവെന്നാണ് നിര്‍ദേശിച്ചിരുന്നത്.എന്നാല്‍, ഒരേ സമയം കൂടുതല്‍ വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്കുചെയ്യുന്നത് തുടരുകയാണ്. ഇത് ഗതാഗത പ്രശ്നങ്ങള്‍ക്കിടയാക്കുന്നു. ട്രിപ് വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിന് മാര്‍ക്കറ്റിനുള്ളില്‍ സൗകര്യമൊരുക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു.
നെടുങ്കണ്ടം ടൗണിലെ ട്രാഫിക് ക്രമീകരണം ഉടന്‍ നടപ്പാക്കണമെന്ന് ഹൈറേഞ്ച് മോട്ടോര്‍ തൊഴിലാളി അസോസിയേഷന്‍ യൂനിറ്റ് കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍