12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

കാരിത്തോട്-അടുക്കനട്ടി റോഡ് നിര്‍മാണം പാതിവഴിയില്‍ മുടങ്ങി

നെടുങ്കണ്ടം: കാരിത്തോട്-അടുക്കനട്ടി റോഡ് നിര്‍മാണം പാതിവഴിയില്‍ മുടങ്ങി. കാരിത്തോട് മുതല്‍ അടുക്കനട്ടി വരെയുള്ള മൂന്ന് കിലോമീറ്റര്‍ റോഡാണ് മുടങ്ങിക്കിടക്കുന്നത്.
താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്ത് നിന്ന് അടിമാലിയിലത്തൊനുള്ള എളുപ്പ വഴിയാണിത്.
ഇപ്പോള്‍ അടിമാലിയില്‍ നിന്നുള്ള ബസുകള്‍ പെരിഞ്ചാംകുട്ടിയിലത്തെി സര്‍വീസ് അവസാനിപ്പിക്കുകയാണ്. ഇവിടെ നിന്ന് മാവടിയിലേക്ക് ജീപ്പ് സര്‍വീസുണ്ടെങ്കിലും ഇവരും പാതിവഴിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്.
വാത്തിക്കുടി, കൊന്നത്തടി, ഉടുമ്പന്‍ചോല, നെടുങ്കണ്ടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് യാഥാര്‍ഥ്യമാകുന്നതോടെ മേഖലയുടെ സമഗ്രവികസനത്തിനും യാത്രാക്ളേശത്തിനും പരിഹാരമാകും. നിലവില്‍ മണ്‍പണികള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. മഴക്കാലത്ത് ഇതുവഴി കാല്‍നട യാത്ര പോലും ദുരിതം നിറഞ്ഞതാണ്. റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങളായി നിവേദനങ്ങളുമായി ഓഫിസുകള്‍ കയറിയിറങ്ങുകയാണ് നാട്ടുകാര്‍.
നെടുങ്കണ്ടത്ത് നിന്ന് മാവടി-പെരിഞ്ചാംകുട്ടി വഴി അടിമാലി ബസ് സര്‍വീസ് ആരംഭിച്ചാല്‍ യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാണ്. നെടുങ്കണ്ടത്ത് നിന്ന് മാവടി വഴി പെരിഞ്ചാംകുട്ടിയിലത്തെുന്ന വാഹനങ്ങള്‍ക്ക് 27 കിലോമീറ്റര്‍ സഞ്ചരിച്ച് അടിമാലിയിലത്തൊം.
ഇപ്പോള്‍ മാവടി-മഞ്ഞപ്പാറ പ്രദേശവാസികള്‍ നെടുങ്കണ്ടത്തത്തെി മൈലാടുംപാറ-തിങ്കള്‍ക്കാട് വഴിയും ഉടുമ്പന്‍ചോലയിലത്തെി രാജാക്കാട് വഴിയുമാണ് അടിമാലിയിലത്തെുന്നത്. ഇത് ഏറെ സമയ നഷ്ടവും സാമ്പത്തിക ബാധ്യതയും വരുത്തിവെക്കുന്നു. നെടുങ്കണ്ടത്ത് നിന്ന് മാവടി റൂട്ടിലും ട്രിപ്പ് ജീപ്പുകളാണ് ആശ്രയം.
അതും കിലോമീറ്ററുകളോളം കാല്‍നട യാത്ര ചെയ്ത് ട്രിപ്പ് ജീപ്പുകളുടെ മുന്നിലും പിന്നിലും ഇരുവശങ്ങളിലുമായി തൂങ്ങി നിന്ന് വേണം യാത്ര ചെയ്യാന്‍. മാസങ്ങള്‍ക്ക് മുമ്പ് റോഡ് നിര്‍മാണത്തിന് തുക വകയിരുത്തി ചില ബോര്‍ഡുകള്‍ ഈ റൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, നാളിതുവരെ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com