12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

കട്ടപ്പനയില്‍ പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കട്ടപ്പന: ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ റെയ്ഡില്‍ പാന്‍ ഉല്‍പ്പന്നങ്ങളും നിരോധിത പ്ളാസ്റ്റിക് കാരി ബാഗുകളും പിടിച്ചെടുത്തു.
ടൗണിലെ വൃത്തിഹീനമായ പരിസരങ്ങളില്‍പ്രവര്‍ത്തിക്കുന്ന ആഹാര വിപണന കേന്ദ്രങ്ങള്‍ക്കെതിരെയും ഹോട്ടലുകള്‍ക്കെതിരെയും അടച്ചുപൂട്ടല്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
പരിശോധനക്ക് കട്ടപ്പനഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ബാബു, ഹെല്‍ത്ത്ഇന്‍സ്പെക്ടര്‍ പി.എം. ഫ്രാന്‍സീസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നിരോധിക്കപ്പെട്ടിട്ടും ജില്ലയില്‍ പാന്‍ മസാല വില്‍പ്പന വ്യാപകമാണെന്ന് പരാതി ഉയര്‍ന്നിരുന്നു


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com