തിരുവനന്തപുരം: കൊച്ചി മെട്രോയുടെ നിര്‍മാണം ഡി.എം.ആര്‍.സിക്ക് തന്നെയാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ തീരുമാനം മാര്‍ച്ചില്‍ തന്നെ എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ സംബന്ധിച്ച പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് ബോര്‍ഡിനെ തീരുമാനിക്കും. ബോര്‍ഡില്‍ കേരളത്തിന്‍െറ അഞ്ചു പ്രതിനിധികള്‍ ഉണ്ടാവും. ചെയര്‍മാനെ കേന്ദ്ര സര്‍ക്കാറും എം.ഡിയെ സംസ്ഥാന സര്‍ക്കാറും തീരുമാനിക്കും. നിര്‍മാണത്തിന്റെ നേതൃത്വം ഇ. ശ്രീധരന് തന്നെയായിരിക്കുമെന്നും അദ്ദേഹത്തി ന്റെ സേവനം ലഭ്യമാക്കാന്‍ വേണ്ടി തന്നെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും ആര്യാടന്‍ പറഞ്ഞു.
കൊച്ചി മെട്രോയുടെ ചുമതല വഹിക്കുമെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍