അടിമാലി: ആധാര്‍ കാര്‍ഡിനായുള്ള ഫോട്ടോ എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു.
സംഭവത്തില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് മര്‍ദനമേറ്റു.
മാങ്കുളം പഞ്ചായത്തിലെ വിരിപ്പാറ കെ.എഫ്.ഡി.സി ഓഫിസില്‍വെച്ച് ആധാര്‍ കാര്‍ഡിന്‍െറ ഫോട്ടോയെടുക്കാന്‍ ക്യൂ നില്‍ക്കുന്നതിലെ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.
പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മന്‍ജു സജീവ്, ഭര്‍ത്താവ് കെ.പി. സജീവ്, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയംഗം ബോസ് ജോണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മൂന്നാര്‍ ടാറ്റ ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആധാര്‍ കാര്‍ഡ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരെ അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്ത വിരിപ്പാറ സ്വദേശി ജോബിയും മറ്റ് മൂന്നുപേരും ചേര്‍ന്നാണ് ഇവരെ ആക്രമിച്ചതെന്ന് പരാതിയല്‍ പറയുന്നു.
സംഭവമറിഞ്ഞ് മൂന്നാര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് എത്തിയപ്പോഴെക്കും പ്രതികള്‍ ഓടി രക്ഷപ്പെട്ടു.
സംഭവത്തില്‍ മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍