തിരുവല്ല: അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍ വായ്പ എടുത്ത് തിരിച്ചടക്കാന്‍ ഏല്‍പ്പിച്ച പണം സെക്രട്ടറി ബാങ്കില്‍ അടച്ചില്ല. അംഗങ്ങള്‍ക്കെതിരെ ബാങ്ക് നടപടി തുടങ്ങി.
1997 മാര്‍ച്ചില്‍ കടപ്ര പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ ആദ്യത്തെ അയല്‍ക്കൂട്ടം ഒന്നര ലക്ഷം രൂപയാണ് പുളിക്കീഴ് സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്തത്. അന്നത്തെ സെക്രട്ടറി അംഗങ്ങളില്‍ നിന്ന് യഥാസമയം പണം പിരിച്ചെടുക്കുകയും ബാങ്കില്‍ കൃത്യമായി അടക്കുകയും ചെയ്തു.
നിര്‍ദിഷ്ട കാലയളവില്‍ 58,500 രൂപ ബാങ്കില്‍ അടച്ചിരുന്നു എന്നാല്‍, പിന്നീട് നിയമിതയായ സെക്രട്ടറി പിന്നീടുള്ള തുകയൊന്നും ബാങ്കില്‍ അടച്ചില്ല. ഇപ്പോള്‍ 1,68,747 രൂപയാണ് വായ്പ കുടിശ്ശിക ഉള്ളത്. 10 അംഗങ്ങള്‍ ഉണ്ടായിരുന്ന അയല്‍ക്കൂട്ടത്തിലെ എല്ലാ അംഗങ്ങളും ഒന്നര വര്‍ഷത്തിനുള്ളില്‍ തന്നെ പണം സെക്രട്ടറി വശം ഏല്‍പ്പിച്ചിരുന്നു. സെക്രട്ടറി അംഗങ്ങളുടെ ബുക്കില്‍ പണം രേഖപ്പെടുത്തിയെങ്കിലും ബാങ്കില്‍ നിക്ഷേപിച്ചിരുന്നില്ല. കൂടാതെ അയല്‍ക്കൂട്ടത്തിന്‍െറ സേവിങ്സ് ബാങ്ക് നിക്ഷേപവും സെക്രട്ടറി തിരിമറി നടത്തിയതായി ആക്ഷേപം ഉണ്ട്. ബാങ്കിന്‍െറ പരാതിയത്തെുടര്‍ന്ന് പത്ത് അംഗങ്ങള്‍ക്കും താലൂക്ക് ലീഗല്‍ സര്‍വീസ് അധികൃതര്‍ കത്തയച്ച് നടപടി സ്വീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍