പന്തളം:പൂഴിക്കാട്ട് മരം മുറിച്ച സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറി പൊലീസില്‍ നല്‍കിയ പരാതിയില്‍ അവ്യക്തത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് പഞ്ചായത്തംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു.
തിങ്കളാഴ്ച രാവിലെ 11 ന് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ.പ്രതാപന്‍െറ അധ്യക്ഷതയില്‍ കൂടിയ പഞ്ചായത്ത് കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചചെയ്യവെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ബഹളമായി. തുടര്‍ന്ന് പ്രതിപക്ഷം യോഗം ബഹിഷ്കരിക്കുകയായിരുന്നു.
ജൂണ്‍30 ന് പൂഴിക്കാട് ചിറമുടിക്ക് സമീപം സര്‍ക്കാര്‍ സ്ഥലത്തുനിന്ന് ആഞ്ഞിലി, തെങ്ങ് തുടങ്ങിയ വൃഷങ്ങള്‍ മുറിച്ച് മാറ്റിയതിനെ തുടര്‍ന്ന് നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് പഞ്ചായത്ത് കമ്മിറ്റി കൂടിയത്. 30ന് നടന്ന മരം മുറിക്കല്‍ സംബന്ധിച്ച് ഈ മാസം ഏഴിന് പഞ്ചായത്ത് സെക്രട്ടറി പൊലീസില്‍ നല്‍കിയ പരാതിയില്‍ മരം മുറിച്ചവരെ കുറിച്ച് വ്യക്തതയില്ളെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്.
മരങ്ങള്‍ മുറിച്ചത് ന്യായീകരിക്കാനാവില്ളെന്നും പഞ്ചായത്തിന്‍െറയോ വനംവകുപ്പിന്‍െറയോ അനുമതി ഇല്ലാതെയാണ് പഞ്ചായത്ത് ലേലത്തില്‍ നല്‍കിയ മരങ്ങള്‍ മുറിച്ച് മാറ്റിയതെന്നും പഞ്ചായത്ത് പ്രസിഡന്‍റ് കമ്മിറ്റിയെ അറിയിച്ചെങ്കിലും പ്രതിപക്ഷം മുഖവിലയ്ക്ക് എടുത്തില്ല.
മരങ്ങള്‍ മുറിച്ച കരാറുകാരായ രാജേഷ്, വിനോദ്കുമാര്‍ എന്നിവര്‍ക്കെതിരെയും ഇവര്‍ക്ക് നിര്‍ദേശം നല്‍കിയ യു.ഡി.എഫിലെ പഞ്ചായത്തംഗം പന്തളം മഹേഷിനെതിരെയും ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് എല്‍.ഡി.എഫ് പഞ്ചായത്തംഗങ്ങള്‍ കമ്മിറ്റി ബഹിഷ്കരിച്ചത്.
കരാറുകരുടെ പേര് ഉള്‍പ്പെടുത്തി പൊലീസില്‍ വീണ്ടും പരാതി നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പ്രതാപന്‍ പറഞ്ഞു. ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് ആരോപണ വിധേയനായ പഞ്ചായത്തംഗം പന്തളം മഹേഷ് പറഞ്ഞു.
പഞ്ചായത്ത് കമ്മിറ്റിയില്‍ നിന്ന് ബി.ജെ.പി.അംഗങ്ങളും കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റും സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവുമായ അഡ്വ. ഡി.എന്‍.തൃതീപും കോണ്‍ഗ്രസിലെ ഡി.പ്രകാശും വീട്ടുനിന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍