തിരുവല്ല: ബൈക്ക് മോഷണക്കേസില്‍ രണ്ടുപേര്‍ പിടിയില്‍. മാന്നാര്‍ കുട്ടമ്പേരൂര്‍ മുട്ടേല്‍ പള്ളിക്ക് സമീപം കരിയില്‍ കളത്തില്‍ മനു (22), കടപ്ര പരുമല ചാമക്കാലാ കോളനിയില്‍ തോമസുകുട്ടി (28) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ മൂന്നാമനായ പരുമല ചാമക്കാലാ കോളനിയില്‍ ജെയ്സണിനുവേണ്ടി (ബിനു -25) പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇവര്‍ മോഷ്ടിച്ച പരുമല കോട്ടയ്ക്കമാലി കോളനിയില്‍ കോട്ടയ്ക്കല്‍ വീട്ടില്‍ ചന്ദ്രശേഖരപിള്ളയുടെ ബൈക്ക് പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞ മാര്‍ച്ച് 24 ന് രാത്രിയാണ് ബൈക്ക് മോഷണം പോയത്. പരുമല സ്വകാര്യ ആശുപത്രി കാന്‍റീനിലെ ജീവനക്കാരായ തോമസുകുട്ടിയും ബിനുവും കൂലിപ്പണിക്കാരനായ മനുവും കൂടിയാണ് ബൈക്ക് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.
മാവേലിക്കര താലൂക്കാശുപത്രി പരിസരത്ത് കണ്ടത്തെിയ ബൈക്കില്‍ രജിസ്ട്രേഷന്‍ നമ്പര്‍ അവ്യക്തമായാണ് രേഖപ്പെടുത്തിയിരുന്നത്. പുളിക്കീഴ് എസ്.ഐ ബൈജു കെ.ജോസിന്‍െറ നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ അനില്‍ കുമാര്‍, രവി, ബാബു, അഖിലേഷ്, വില്‍സണ്‍ എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍