ഏറ്റുമാനൂര്‍: ഇടിച്ചശേഷം പിക്-അപ്വാന്‍ നിര്‍ത്താതെ പോയെന്നാരോപിച്ച് കാര്‍ യാത്രക്കാര്‍ വാഹനം പിന്തുടര്‍ന്ന് ഡ്രൈവറെ മര്‍ദിച്ചു. മര്‍ദനത്തില്‍ കോട്ടയം കളത്തിപ്പടി കൊപ്രയില്‍ ടിന്‍റു മാത്യുവിനാണ് (27)പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കാര്‍ യാത്രക്കാരായ പേരൂര്‍ പടിഞ്ഞാറെ കൊണ്ടൂര്‍ തോമസ് ചാണ്ടി (45), ജോസ് (53), കുര്യാക്കോസ് (49) എന്നിവര്‍ക്കെതിരെ കിടങ്ങൂര്‍ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെ കട്ടച്ചിറ ഭാഗത്തായിരുന്നു സംഭവം. ഇവിടെ റോഡില്‍ നിര്‍ത്തിയിട്ട കാറിലേക്ക് യാത്രക്കാരന്‍ കയറാന്‍ തുടങ്ങുമ്പോള്‍ പിക് - അപ് വാന്‍ തട്ടിയതായി പറയുന്നു. നിര്‍ത്താതെ പോയ വാന്‍ കിടങ്ങൂര്‍ ഹൈവേ ജങ്ഷനില്‍ കാര്‍ യാത്രക്കാര്‍ പിന്തുടര്‍ന്നത്തെി തടഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നുപേര്‍ ചേര്‍ന്ന് ടിന്‍റുവിനെ മര്‍ദിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഇയാളുടെ ബോധം മറഞ്ഞു. കിടങ്ങൂര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തിയാണ് ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍