12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

കോട്ടയം പബ്ളിക് ലൈബ്രറിക്ക് ലൈബ്രറി കൗണ്‍സിലിന്‍െറ കടിഞ്ഞാണ്‍

കോട്ടയം: കോട്ടയം പബ്ളിക് ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങളില്‍ അധികൃതര്‍ നടപടി തുടങ്ങി. പുതിയ ഭരണസമിതിയിലേക്ക് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗീകാരം നിഷേധിച്ചതാണ് ലൈബ്രറി ഭാരവാഹികള്‍ക്ക് തിരിച്ചടിയായത്. ഇതിനിടെ, കലക്ടര്‍ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ലൈബ്രറി ഭാരവാഹികളോട് വിശദീകരണം തേടിയെങ്കിലും അതിന് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ളെന്ന് കലക്ടര്‍ മിനി ആന്‍റണി അറിയിച്ചു.
മേയില്‍ നടത്തിയ തെരഞ്ഞെടുപ്പിന് അംഗീകാരം ആവശ്യപ്പെട്ടാണ് ലൈബ്രറി കൗണ്‍സിലിന് ലൈബ്രറി സെക്രട്ടറി അപേക്ഷ നല്‍കിയത്. എന്നാല്‍, നിയമം ലംഘിച്ച് നടത്തിയ തെരഞ്ഞെടുപ്പ് അംഗീകരിക്കാനാകില്ളെന്നാണ് ലൈബ്രറി കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നത്.
ലൈബ്രറിയുടെ ആവശ്യപ്രകാരമാണ് തെരഞ്ഞെടുപ്പ് നടത്താന്‍ ലൈബ്രറി കൗണ്‍സില്‍ റിട്ടേണിങ് ഓഫിസറെ നിയമിച്ചത്. ഗ്രന്ഥശാലാ നിയമവും ചട്ടവും അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും നിര്‍ദേശിച്ചു. ഈ നിര്‍ദേശം മറികടന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഭരണസമിതിയുടെ കാലാവധി മൂന്ന് വര്‍ഷമാക്കണമെന്നും 11 അംഗ ഭരണസമിതിയില്‍ ഒരാള്‍ വനിതയും ഒരാള്‍ പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടയാളും ആയിരിക്കണമെന്നുമാണ് നിയമം. സംസ്ഥാനത്തെ മുഴുവന്‍ ലൈബ്രറികള്‍ക്കും ബാധകമാക്കിയ പൊതുനിയമമാണ് ഉള്ളതെന്നും അതാണ് കോട്ടയം പബ്ളിക് ലൈബ്രറി ലംഘിച്ചിരിക്കുന്നതെന്നും ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ.വി. ജനാര്‍ദനന്‍ ചൂണ്ടിക്കാട്ടി.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ തീരുമാനം കോട്ടയം പബ്ളിക് ലൈബ്രറിയെയും ജില്ല-സംസ്ഥാന ലൈബ്രറി കൗണ്‍സിലുകളെയും അറിയിച്ചു. നിയമപ്രകാരം തുടര്‍നടപടി സ്വീകരിക്കാന്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലിനാണ് അധികാരം. നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ലൈബ്രറി കൗണ്‍സിലിനോട് അപേക്ഷിച്ചതായും പ്രസിഡന്‍റ് വ്യക്തമാക്കി.
ഇതുസംബന്ധിച്ച് ചേര്‍ന്ന താലൂക്ക് ലൈബ്രറി കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടി സി.എം. മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഭാരവാഹികളായ പ്രഫ.കെ.ആര്‍. ചന്ദ്രമോഹനന്‍, എ.കെ. ജോസഫ്, സി.ബാബു, തോമസ് പോത്തന്‍, വി.രാജശേഖരന്‍, എം.ഡി. ശശിധരക്കുറുപ്പ് എന്നിവര്‍ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com