ചാരുംമൂട്: സ്കൂട്ടറില്‍ കാറിടിച്ച് പിഞ്ചുകുഞ്ഞടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ചുനക്കര കോമല്ലൂര്‍ ശിവാലയത്തില്‍ ബിന്ദു (38), അപര്‍ണാദേവി (19), കോമല്ലൂര്‍ പ്രതിഭാലയത്തില്‍ അഭിലാഷിന്‍െറ രണ്ടര വയസ്സുകാരി മകള്‍ ഹിമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബിന്ദുവിന്‍െറ ബന്ധുവിന്‍െറ മകളാണ് ഹിമ.
തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെ കെ.പി റോഡില്‍ കരിമുളക്കല്‍ പാലൂത്തറ ജങ്ഷന് സമീപമായിരുന്നു അപകടം. പെട്രോള്‍ പമ്പിലേക്ക് സ്കൂട്ടര്‍ കയറുമ്പോള്‍ കായംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ഇടിച്ചത്. കാറും പെട്രോള്‍ അടിക്കാനായി പമ്പിലേക്ക് തിരിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹിമയും ബിന്ദുവും കാറിനടിയിലേക്ക് വീണു. നാട്ടുകാര്‍ ഓടിക്കൂടിയാണ് കാറിനടിയില്‍ നിന്ന് രക്ഷപെടുത്തിയത്. തുടര്‍ന്ന് സ്ഥലത്തത്തെിയ ഫ്ളയിങ്സ്ക്വാഡ് ചാരുംമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍