മാന്നാര്‍: ഇന്ത്യന്‍ ഗ്യാസ് ഏജന്‍സി വിതരണക്കാരായ വേണൂസ് ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാര്‍ സമരം ആരംഭിച്ചു. ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നെന്നാരോപിച്ചാണ് വെള്ളിയാഴ്ച മുതല്‍ സമരം തുടങ്ങിയത്. ഇതുമൂലം പാചകവാതക സിലിണ്ടറുകളുടെ വിതരണം മുടങ്ങി.
അഞ്ചുവര്‍ഷമായി തൊഴില്‍ ചെയ്യുന്ന 14 തൊഴിലാളികളുടെ പേരുകള്‍ നിയമാനുസൃത രേഖകളില്‍ ഉള്‍പ്പെടുത്തിയില്ളെ്ളന്ന് സമരക്കാര്‍ ആരോപിച്ചു. 14ല്‍ ഏഴുപേര്‍ മാത്രമാണ് ലേബര്‍ രജിസ്റ്ററിലുള്ളൂ.
ശേഷിക്കുന്നവരെക്കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പി.സി. വിഷ്ണുനാഥ് എം.എല്‍.എയെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. 2008 മേയ് മുതല്‍ വര്‍ധിപ്പിച്ച ഡി.എ നല്‍കാനും തയാറായിട്ടില്ല. 2012 മേയില്‍ ഈയിനത്തില്‍ 2326 രൂപ ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കെ പകുതി മാത്രമാണ് നല്‍കിയതെന്നും സമരക്കാര്‍ ആരോപിച്ചു. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും ഓള്‍ കേരള ഗ്യാസ് ഏജന്‍സി യൂനിയന്‍ (സി.ഐ.ടി.യു) മാന്നാര്‍ യൂനിറ്റ് കണ്‍വീനര്‍ ഡി. രാജന്‍ അറിയിച്ചു. മാന്നാര്‍, ബുധനൂര്‍, ചെന്നിത്തല, പാണ്ടനാട്, കടപ്ര, നിരണം തുടങ്ങിയ ആറ് പഞ്ചായത്ത് പ്രദേശങ്ങളില്‍ ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക കണക്ഷനുകള്‍ ഇവിടെനിന്നാണ് നല്‍കിയിട്ടുള്ളത്. ഇരുപതിനായിരത്തോളം ഉപഭോക്താക്കള്‍ക്ക് സേവനം തടസ്സപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍