അരൂര്‍: തോടുകള്‍ വ്യാപകമായി കൈയേറിയതുമൂലം അരൂരില്‍ വെള്ളക്കെട്ട് രൂക്ഷമായി. മഴ കടുത്തതോടെ അരൂരിലെ 22 വാര്‍ഡുകളിലും വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. മഴവെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നതുമൂലം നിരവധി വീടുകള്‍ വെള്ളത്തിലായി. കാര്‍ഷിക മേഖലയായിരുന്ന അരൂരില്‍ പാടങ്ങളെയും കായലുകളെയും ബന്ധപ്പെടുത്തുന്ന നിരവധി തോടുകള്‍ ഉണ്ടായിരുന്നു. സ്ഥലം വാങ്ങുന്നവര്‍ തോടിന്‍െറ ഭാഗങ്ങള്‍ നികത്തുന്നത് പതിവാണ്.
വലിയ കെട്ടുവള്ളങ്ങള്‍ യാത്രചെയ്തിരുന്ന പല തോടുകളും നികത്തല്‍മൂലം ചെറുതായി. തോടുകള്‍ നിറഞ്ഞ് കരയിലേക്ക് വെള്ളംകയറുന്ന തോടുകളും അരൂരിലുണ്ട്. റോഡുകള്‍ക്കുവേണ്ടി നികത്തപ്പെട്ട പല തോടുകളും പിന്നീട് വെട്ടിപ്പൊളിച്ച് തോടുകളാക്കുന്ന സ്ഥിതി മഴക്കാലങ്ങളില്‍ ഉണ്ടാകാറുണ്ട്. രണ്ടുവശങ്ങളിലും മതില്‍ കെട്ടുന്ന തോടുകളുടെ മാലിന്യം നീക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍