കൊച്ചി: മഹാരാജാസ് കോളജില്‍ പതാക നാട്ടാന്‍ ശ്രമിച്ച എസ്.ഐ.ഒ പ്രവര്‍ത്തകനെ എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചു. മര്‍ദനമേറ്റ യൂനിറ്റ് പ്രസിഡന്‍റും ജില്ലാ സമിതിയംഗവുമായ ബി.എ അറബിക് രണ്ടാംവര്‍ഷ വിദ്യാര്‍ഥി വി.ഐ. അമ്മാറിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ ക്ളാസില്‍നിന്ന് വിളിച്ചിറക്കി കാന്‍റീനിലും യൂനിയന്‍ ഓഫിസിലും കൊണ്ടുപോയാണ് മര്‍ദിച്ചത്. പ്രിന്‍സിപ്പലിന് പരാതി നല്‍കാനത്തെിയ അമ്മാറിനെ അക്രമിസംഘം വധഭീഷണി മുഴക്കി പിന്തിരിപ്പിക്കാനും ശ്രമിച്ചു. അമ്മാറിന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. മര്‍ദനത്തില്‍ എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ജമാല്‍ മുഹമ്മദ് പ്രതിഷേധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍