തൃശൂര്‍: ഹരജി നിലനില്‍ക്കുമ്പോള്‍ നല്‍കിയ വൈദ്യുതി ബില്‍ നിയമവിരുദ്ധമെന്നാരോപിച്ച് ഫയല്‍ ചെയ്ത ഹരജിയില്‍ പരാതിക്കാരന് അനുകൂല വിധി. കുട്ടനെല്ലുരുള്ള കുളങ്ങര വീട്ടില്‍ കെ.ആര്‍. മുരളീധരന്‍ ഫയല്‍ ചെയ്ത ഹരജിയിലാണ് കെ.എസ്.ഇ.ബി നടത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ എ.ഇക്കെതിരെയും തിരുവനന്തപുരത്തുള്ള സെക്രട്ടറിക്കെതിരെയും വിധിയായത്. 2008 സെപ്റ്റംബര്‍ അഞ്ചിന് 41980 രൂപ അടക്കാന്‍ ആവശ്യപ്പെട്ട് ബില്‍ നല്‍കുകയായിരുന്നു. അധിക ബില്ലിനെ ചോദ്യം ചെയ്ത് ഉപഭോക്തൃ കോടതിയില്‍ ഹരജി നിലനില്‍ക്കുമ്പോഴാണ് ഇപ്രകാരം വീണ്ടും ബില്‍ നല്‍കിയത്. ഹരജി പരിഗണിച്ച പ്രസിഡന്‍റ് പത്മിനി സുധീഷ്, മെംബര്‍ എം.എസ്. ശശിധരന്‍ എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃ കോടതി ബില്‍ റദ്ദ് ചെയ്യാന്‍ വിധി പുറപ്പെടുവിച്ചു.ഹരജിക്കാരനുവേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍