12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

ഗ്രൂപ്പ് സമവായം: പാവറട്ടി പഞ്ചായത്ത് പ്രസിഡന്‍റ് രാജിവെച്ചു

പാവറട്ടി: ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ത്രേസ്യാമ്മ റപ്പായി രാജിവെച്ചു. തിങ്കളാഴ്ച ഉച്ചയോടെ സെക്രട്ടറി മുമ്പാകെയാണ് രാജി സമര്‍പ്പിച്ചത്. രാജി സ്വീകരിച്ചതായി സെക്രട്ടറി ശ്രീധരന്‍ അറിയിച്ചു. കോണ്‍ഗ്രസിലെ ‘എ’ ഗ്രൂപ്പുകാരിയായ ത്രേസ്യാമ്മ ഗ്രൂപ്പ് സമവായത്തിന്‍െറ പേരിലാണ് രാജിവെച്ചതെന്ന് ‘എ’ ഗ്രൂപ്പ് നേതാവും പഞ്ചായത്ത് വൈസ്പ്രസിഡന്‍റുമായ ജാഫ്ന ബഷീര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഷാബിന സലീമിനെ അടുത്ത പ്രസിഡന്‍റാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ധാരണയനുസരിച്ച് കഴിഞ്ഞ നവംബര്‍ എട്ടിന് ത്രേസ്യാമ്മ സ്ഥാനം ഒഴിഞ്ഞ് ‘ഐ’യിലെ വിമല സേതുമാധവന് നല്‍കേണ്ടതായിരുന്നു. എന്നാല്‍ ധാരണ തെറ്റിച്ച് ത്രേസ്യാമ്മയുടെ നേതൃത്വത്തില്‍ ‘എ’ വിഭാഗം ഭരണം തുടര്‍ന്നു. ഇതിനിടെ എല്‍.ഡി.എഫിനെയും ബി.ജെ.പിയെയും കൂട്ടുപിടിച്ച് ലീഗിലെ വൈസ്പ്രസിഡന്‍റ് വി.കെ. അബ്ദുല്‍ ഫത്താഹിനെ അവിശ്വാസത്തിലൂടെ ‘എ’ വിഭാഗം പുറത്താക്കി. പിന്നീട് ജാഫ്ന ബഷീര്‍ വൈസ് പ്രസിഡന്‍റായി.ഇതോടെ പാവറട്ടിയില്‍ ഐ വിഭാഗവും ലീഗും കേരളകോണ്‍. എമ്മും പ്രതിപക്ഷ നിരയിലായി. എല്‍.ഡി.എഫിനെയും ബി.ജെ.പിയെയും കൂട്ടുപിടിച്ചാലെ ഇവര്‍ക്ക് ഭരണം തുടരാനാകൂ. ‘എ’ വിഭാഗത്തിലെ ത്രേസ്യാമ്മ റപ്പായി ജാഫ്ന ബഷീര്‍, ഷാബിന സലീം, വിമതന്‍ ഫ്രാന്‍സിസ് പുത്തൂര്‍ എന്നിവരെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയിരുന്നു.
യു.ഡി.എഫ് ധാരണയനുസരിച്ച് ഒരു വര്‍ഷമാണ് ത്രേസ്യാമ്മക്ക് പ്രസിഡന്‍റ് പദം നല്‍കിയത്. പിന്നീട് രണ്ടര വര്‍ഷം ‘ഐ’യിലെ വിമല സേതുമാധവനും ഒന്നരവര്‍ഷം ‘എ’യിലെ തന്നെ ഷാബിന സലീമിനുമാണ് പ്രസിഡന്‍റ് പദം വാഗ്ദാനം ചെയ്തിരുന്നത്. വൈസ് പ്രസിഡന്‍റ് സ്ഥാനം മൂന്നുവര്‍ഷം ലീഗിനും ഒരു വര്‍ഷം വീതം കേരള കോണ്‍ഗ്രസിനും കോണ്‍ഗ്രസിനുമായിരുന്നു. ഈ ധാരണകളെല്ലാം തെറ്റിച്ചു.ബി.ജെ.പിയുടെയും എല്‍.ഡി.എഫിന്‍െറയും പിന്തുണ ഉറപ്പാക്കിയ ശേഷമാണ് ത്രേസ്യാമ്മയെ രാജിവെപ്പിച്ചെതെന്ന് സൂചനയുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com