ചാവക്കാട്: ആശുപത്രി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും ഉരസി അരമണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചു. ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഗതാഗത സ്തംഭനത്തിന് കാരണമായത്. സ്കൂള്‍ വിട്ടസമയമായതിനാല്‍ നല്ല തിരക്കനുഭവപ്പെട്ടു. ഗതാഗതക്കുരുക്കില്‍ ക്ഷുഭിതരായി ഡ്രൈവര്‍മാരും നാട്ടുകാരും രംഗത്ത് വന്നതോടെയാണ് ബസുകള്‍ മാറ്റിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍