ആലത്തൂര്‍: വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വില്ളേജ് ഓഫിസുകളിലേക്ക് എത്തുന്നവരെ അക്ഷയ സെന്‍ററുകളിലേക്കയക്കുന്നതായി ആക്ഷേപം.
അക്ഷയ സെന്‍ററുകളിലൂടെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ സംവിധാനമുണ്ടായതിന്‍െറ പേരില്‍ എല്ലാ ജോലികളില്‍ നിന്നും വില്ളേജ് ഓഫിസുകള്‍ ഒഴിഞ്ഞു മാറുകയാണെന്നാണ് ആക്ഷേപം.
അക്ഷയ സെന്‍ററുകളിലുള്ള എല്ലാ സംവിധാനങ്ങളും വില്ളേജ് ഓഫിസുകളിലും ഉണ്ടെന്നിരിക്കെ അപേക്ഷകരെ മുഴുവന്‍ അക്ഷയയിലേക്ക് വീടുന്നത് ആക്ഷേപത്തിനിടയാക്കുന്നുണ്ട്. അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്്റ്റാമ്പ് പതിച്ച് കൈവശമുള്ള രേഖകളുമായി ചെന്നാല്‍ നടക്കേണ്ട കാര്യത്തിനായി അഞ്ചോ പത്തോ ഇരട്ടി സംഖ്യ ചെലവഴിക്കേണ്ടതായ അവസ്ഥയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍