12:30:26
18 May 2013
Saturday
Facebook
Twitter
Rssfeed

ജാഗ്രത പാലിക്കണം -ഡി.എം.ഒ

പാലക്കാട്: ജില്ലയില്‍ എച്ച്1 എന്‍1 ബാധിച്ച് ഗര്‍ഭിണി മരിക്കാനിടയായ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. വേണുഗോപാലന്‍ ആവശ്യപ്പെട്ടു. ഗര്‍ഭിണിക്ക് എച്ച്1 എന്‍1 ബാധിച്ചാല്‍ മരണസാധ്യത മറ്റുള്ളവരെക്കാള്‍ കൂടുതലാണ്. ജലദോഷം ആണെങ്കില്‍ വൈകാതെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയുമായി ബന്ധപ്പെടണം. എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലും എച്ച്1 എന്‍1 ചികിത്സക്കുള്ള ‘ഒസാല്‍ട്ടമിവിര്‍’ മരുന്ന് ലഭിക്കും.
പനി, ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസംമുട്ട്, നെഞ്ചുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പ്രതിരോധ മാര്‍ഗങ്ങളും മുന്‍കരുതലുകളും കൈക്കൊണ്ടാല്‍ വലിയൊരളവ്വരെ രോഗത്തെ ചെറുക്കാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും പൊത്തിപ്പിടിക്കണം. പനി ബാധിതരുമായി അടുത്ത് ഇടപെടാതിരിക്കുക, രോഗാണുക്കള്‍ മൂലം മലിനമായ കൈകള്‍ കൊണ്ട് കണ്ണിലും മൂക്കിലും വായിലും തൊടാതിരിക്കുക, രോഗിയുടെ ഉമിനീര്‍, മൂക്കില്‍ നിന്നുണ്ടാകുന്ന സ്രവം, രോഗി ഉപയോഗിച്ച വസ്തുക്കള്‍ തുടങ്ങിയവയുമായി സമ്പര്‍ക്കമുണ്ടാകാതെ ശ്രദ്ധിക്കുക, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക എന്നീ നിര്‍ദേശങ്ങളും നല്‍കി. രോഗലക്ഷണമുള്ളവര്‍ അടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സൗജന്യ ചികിത്സ നേടണം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com