പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍നിന്ന് മൈസൂരിലേക്ക് കെ.എസ്.ആര്‍.ടി.സി എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നു. ഇതുസംബന്ധിച്ച അറിയിപ്പ് സബ് ഡിപ്പോയില്‍ ലഭിച്ചു. ഇതോടെ ഇവിടെ നിന്നുള്ള ഷെഡ്യൂളില്‍ എക്സ്പ്രസ് സര്‍വീസ് ഉണ്ടാകുമെന്നുറപ്പായി. മലപ്പുറം, കൊണ്ടോട്ടി, രാമനാട്ടുകര, കോഴിക്കോട്, താമരശ്ശേരി, കല്‍പറ്റ, സുല്‍ത്താന്‍ബത്തേരി വഴിയാണ് മൈസൂരിലത്തെുക.
പെരിന്തല്‍മണ്ണയില്‍നിന്ന് ഉച്ചക്ക് മൂന്നരയോടെ പുറപ്പെടുന്ന ബസ് രാത്രി ഒമ്പതോടെയാണ് മൈസൂരിലത്തെുക. രാവിലെ ഏഴിന് മൈസൂരില്‍നിന്ന് പുറപ്പെട്ട് ഉച്ചക്ക് മൂന്നോടെ പെരിന്തല്‍മണ്ണയിലത്തെും.
നിങ്ങളുടെ അഭിപ്രായങ്ങള്‍