കാസര്‍കോട്: ദേശീയ ജനസംഖ്യാ രജിസ്ട്രേഷന്‍ പദ്ധതിയുടെ ഭാഗമായി ബയോമെട്രിക് കാര്‍ഡുകള്‍ നല്‍കുന്നതിന് മധൂര്‍, ചെങ്കള പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഫോട്ടോയെടുക്കും. അഞ്ച് വയസ്സിന് മുകളിലുള്ള എല്ലാവരുടെയും ഫോട്ടോ എടുക്കുന്നതാണ്. പൊതുജനങ്ങള്‍ നിശ്ചിത കേന്ദ്രങ്ങളില്‍ എത്തി ഫോട്ടോയെടുക്കാന്‍ സഹകരിക്കണമെന്ന് തഹസില്‍ദാര്‍ അഭ്യര്‍ഥിച്ചു.മധൂര്‍ പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളിലെ 350 മുതല്‍ 353 വരെയുള്ള എന്യൂമറേഷന്‍ ബ്ളോക്കില്‍പെട്ടവര്‍ക്ക് 10, 11, 12 തീയതികളിലും രണ്ടാം വാര്‍ഡിലെ 354 മുതല്‍ 357 വരെയുള്ള ബ്ളോക്കില്‍പെട്ടവര്‍ക്ക് 13,14,15 തീയതികളിലും പട്ട്ല ജി. എച്ച്.എസിലാണ് ഫോട്ടോയെടുക്കുന്നത്.
ചെങ്കള പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ 458, 459, 460, 461 ബ്ളോക്കില്‍പെട്ടവര്‍ക്ക് 10നും 3, 9 വാര്‍ഡിലെ 462, 469 ബ്ളോക്കില്‍പെട്ടവര്‍ക്ക് 11, 12 തീയതികളിലും അതൃക്കുഴി ജി.എല്‍.പി സ്കൂളില്‍ ഫോട്ടോയെടുക്കും. ചെങ്കളയിലെ എട്ട്, ഒമ്പത് വാര്‍ഡിലെ 463,464,465 ബ്ളോക്കില്‍പെട്ടവര്‍ക്ക് 14,15,16 തീയതികളിലും ഒമ്പതാം വാര്‍ഡിലെ 466, 467, 468 ബ്ളോക്കുകളില്‍പെട്ടവര്‍ക്ക് 17, 18 തീയതികളില്‍ എടനീര്‍ ജി.എച്ച്.എസിലും ഫോട്ടോയെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍