12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

കായല്‍ നികത്തിയത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി

തൃക്കരിപ്പൂര്‍: കവ്വായിക്കായലിലെ കൈയേറ്റം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഭാഗികമായി പൊളിച്ചു നീക്കി. പാട്ടത്തിന്‍െറ മറവില്‍ സ്വകാര്യ വ്യക്തിയാണ് ആയിറ്റിയില്‍ കവ്വായി ക്കായല്‍ കൈയേറിയത്. ആയിറ്റിയില്‍ നിന്ന് പ്രകടനമായി എത്തിയ ഡി.വൈ.എഫ്.ഐ നോര്‍ത്ത് വില്ളേജ് പ്രവര്‍ത്തകര്‍ മണ്ണിട്ട് ഉയര്‍ത്തിയതിന്‍െറ കായലിനോട് ചേരുന്ന ഭാഗത്തെ കല്ലുകള്‍ പിഴുതെടുത്തു.
തീരത്ത് നിന്ന് 200 മീറ്ററോളം കായല്‍ നികത്തിയതായി സമരക്കാര്‍ പറഞ്ഞു. മേഖലയില്‍ കണ്ടല്‍ കാടും നശിപ്പിച്ചിട്ടുണ്ട്. പി.വി.അനുമോദ്, പി.കെ.വിനോദ്, കെ.വി.സജിത്ത്, കെ.ഷിബിന്‍, എം.ഷൈജു എന്നിവര്‍ നേതൃത്വം നല്‍കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com