കാഞ്ഞങ്ങാട്: മലയോര മേഖലയിലെ കുടിവെള്ള പദ്ധതിയായ വെള്ളരിക്കുണ്ട്-കൊന്നക്കാട് ശുദ്ധജല വിതരണത്തിന്‍െറ നശിച്ചുപോയ പൈപ്പുകള്‍ പുന$സ്ഥാപിക്കാനുള്ള ഭരണാനുമതി നല്‍കിയതായി ജലവിഭവ മന്ത്രി പി.ജെ. ജോസഫ് നിയമസഭയില്‍ പറഞ്ഞു. കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍െറ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വെള്ളരിക്കുണ്ട് മുതല്‍ കൊന്നക്കാട് വരെയുള്ള റോഡ് നവീകരണ പ്രവൃത്തിയുടെ ഫലമായാണ് ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പുകള്‍ നശിച്ചുപോയത്. മാലോം-ബളാല്‍ പ്രദേശത്തെ കുടിവെള്ള പദ്ധതിയുടെ പൈപ്പുകളാണ് നശിച്ചുപോയിട്ടുള്ളത്. വെള്ളരിക്കുണ്ട്-കൊന്നക്കാട് റോഡ് വികസനത്തിന്‍െറ ഭാഗമായി റോഡിന്‍െറ വീതി കൂട്ടിയതിനാലും റോഡിന്‍െറ ഗ്രേഡിയന്‍റിന്‍െറ ഭാഗമായി എര്‍ത്ത് കട്ട് ചെയ്തതിനാലും പൈപ്പ്ലൈന്‍ മധ്യത്തിലാവുകയും പൈപ്പുകള്‍ നഷ്ടപ്പെടുകയും ചെയ്തു. 297 ലക്ഷം രൂപയാണ് പൈപ്പുകള്‍ പുന$സ്ഥാപിക്കാന്‍ ചെലവ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതിനാല്‍ 297 ലക്ഷം രൂപയുടെ പ്രൊപ്പോസലിന് കഴിഞ്ഞ ജനുവരി ആറിന് നടന്ന എസ്.എല്‍.എസ്.എസ്.സിയില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍