കേളകം: മലയോര ഗ്രാമമായ അടക്കാത്തോട് മേഖലയില്‍ 200ഓളം പേര്‍ മഞ്ഞപ്പിത്തം ബാധിച്ച് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സതേടി. 30ഓളം രോഗികള്‍ രോഗം മൂര്‍ച്ഛിച്ച് വിദഗ്ധ ചികിത്സയിലാണ്.
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നും, മംഗലാപുരം ആശുപത്രിയില്‍ രണ്ടും തലശ്ശേരി സഹകരണ ആശുപത്രിയില്‍ അഞ്ചും പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പതിനഞ്ചും രോഗികളാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും ആയുര്‍വേദ ചികിത്സാലയങ്ങളിലും ചികിത്സതേടിയവരുടെ എണ്ണം ഏറെയാണ്. ഇതിനിടെ മഞ്ഞപ്പിത്തം പടരുകയും ഒരാള്‍ മരിക്കുകയും ചെയ്തു. പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയില്ല. ബോധവത്കരണം നടത്തുകയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുകയോ ചെയ്യാത്തതില്‍ നാട്ടുകാരും സന്നദ്ധ സംഘടനകളും പ്രതിഷേധവുമായി രംഗത്തത്തെി.
പ്രദേശത്തെ മുഴുവന്‍ ആളുകളുടെയും രക്തസാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ ലാബ് പരിശോധനക്ക് വിധേയമാക്കി തുടര്‍ചികിത്സ ലഭ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. രോഗം ശ്രദ്ധയില്‍പെട്ട് 10 ദിവസം പിന്നിട്ടിട്ടും ആരോഗ്യവകുപ്പ് അധികൃതര്‍ കണക്കെടുപ്പ് തുടരുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതിനിടെ രോഗം പിടിപെടാന്‍ കാരണമായെന്ന് സംശയിക്കുന്ന ടൗണിലെ ഒരു ഹോട്ടലും കൂള്‍ബാറും അധികൃതര്‍ പൂട്ടിച്ചു. ഈ സ്ഥാപനങ്ങള്‍ വെള്ളം ശേഖരിക്കുന്ന കിണറില്‍ പുഴുക്കളെ കണ്ടത്തെിയതാണ് നടപടിക്ക് കാരണം. ഇവിടെനിന്ന് ഭക്ഷണം കഴിച്ചവരാണ് കൂടുതല്‍ രോഗികളെന്നും അധികൃതര്‍ കണ്ടത്തെിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍