കോഴിക്കോട്: മെഡിക്കല്‍ കോളജ്, ബീച്ച് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലുള്ള ആറുപേര്‍ക്കു കൂടി എച്ച്1 എന്‍1 സ്ഥിരീകരിച്ചു. തിങ്കളാഴ്ച 19 പേരുടെ സ്രവംകൂടി പരിശോധനക്കയച്ചിട്ടുമുണ്ട്. ജില്ലയില്‍ തിങ്കളാഴ്ച വിവിധ ആശുപത്രികളിലായി 21,478 പേരാണ് ചികിത്സ തേടിയത്. ഇതില്‍ 853 പേര്‍ പനി ബാധിതരും 220 പേര്‍ വയറിളക്കം പിടിപെട്ടവരുമാണ്. എട്ടുപേര്‍ ചിക്കന്‍പോക്സും ഏഴുപേര്‍ക്ക് ഹെപ്പറ്റെറ്റിസ് എ യും മൂന്നുപേര്‍ക്ക് മുണ്ടിവീക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍