കോഴിക്കോട്: നാലര വയസ്സുള്ള മകനുമൊത്ത് വീടുവിട്ടിറങ്ങിയ 26കാരിയെ കാണാതായതായി പരാതി. കൊടുവള്ളി നെല്ലിക്കുന്നുമ്മല്‍ അബ്ദുല്‍ റസാഖിന്‍െറ ഭാര്യ സുഹറ, മകന്‍ മുഹമ്മദ് റാഷിദ് എന്നിവരെയാണ് കാണാതായത്. പൂവാട്ടുപറമ്പിലെ സ്വന്തം വീട്ടില്‍നിന്ന് പുറപ്പെട്ട സുഹറ ഭര്‍തൃവീട്ടില്‍ എത്തിയിട്ടില്ല. അഞ്ചര അടി ഉയരവും തടിച്ച് ഇരുണ്ട ശരീരവും വട്ടമുഖവുമുള്ള ഇവര്‍ പര്‍ദ ധരിച്ചിട്ടുണ്ട്. വെളുത്ത നിറമുള്ള റാഷിദിന്‍െറ വേഷം ഷര്‍ട്ടും പാന്‍റ്സുമാണ്. ഇവരെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ (0495-357691) അറിയിക്കണമെന്ന് എസ്.ഐ അഭ്യര്‍ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍