മേപ്പയൂര്‍: ജനകീയാസൂത്രണ പദ്ധതിയില്‍ മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്ത ആടുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതില്‍ പ്രതിഷേധിച്ച് ഗുണഭോക്താക്കള്‍ മേപ്പയൂര്‍ മൃഗാശുപത്രി ഉപരോധിച്ചു. 40ഓളം ആടുകള്‍ വിതരണം ചെയ്തതില്‍ പകുതിയിലധികവും ചത്തു. ബാക്കിയുള്ളവ രോഗത്തിന്‍െറ പിടിയിലാണ്. പഞ്ചായത്തിന്‍െറ തനത് ഫണ്ടില്‍നിന്ന് അഞ്ചുലക്ഷം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഒരു കുടുംബത്തിന് രണ്ട് ആടിനെയാണ് നല്‍കിയത്. ഒരാടിന് 2,500 രൂപയാണ്. എന്നാല്‍, ഇത്രയും വിലയില്ലാത്തതും ആരോഗ്യമില്ലാത്ത ആടിനെയുമാണ് മൃഗാശുപത്രിയിലൂടെ പഞ്ചായത്ത് വിതരണം ചെയ്തതെന്ന് ഗുണഭോക്താക്കള്‍ ആരോപിച്ചു. അസുഖം ബാധിച്ച് ചത്ത ആടുകളെയും അസുഖം ബാധിച്ച ആടുകളെയും ഒന്നടങ്കം മൃഗാശുപത്രിയില്‍ എത്തിച്ചാണ് ഗുണഭോക്താക്കള്‍ പ്രതിഷേധത്തിന് എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍