തരുവണ: വെള്ളമുണ്ട പഞ്ചായത്ത് 15ാം വാര്‍ഡിലെ നെല്ലിയാട്ടെകുന്നില്‍ കുടിവെള്ളക്ഷാമം രൂക്ഷം.ഗ്രാമപഞ്ചായത്ത് നിര്‍മിച്ച കിണറിനെയാണ് 15ലേറെ കുടുംബങ്ങള്‍ ആശ്രയിക്കുന്നത്. വേനലില്‍ വെള്ളം വറ്റിത്തുടങ്ങിയതോടെ നാട്ടുകാര്‍ പ്രയാസത്തിലായിരുന്നു. മഴ കിട്ടിയിട്ടും കിണറ്റില്‍ വെള്ളം ഉയര്‍ന്നിട്ടില്ല.
ഒരു ബക്കറ്റ് വെള്ളത്തിന് കിണറ്റിന്‍കരയില്‍ രാപകല്‍ കാത്തിരിക്കുന്ന സ്ഥിതിയാണിപ്പോള്‍. നേരം പുലരും മുമ്പ് വെള്ളം ശേഖരിക്കാന്‍ എത്തുന്നവരുമുണ്ട്.
ഒരു കുടം വെള്ളംകൊണ്ട് ഒരു കുടുംബം ദിവസം കഴിയേണ്ട സാഹചര്യമാണ്. കിണറിന് ആഴംകൂട്ടി കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. 12 വര്‍ഷം മുമ്പ് കുഴിച്ചതാണ് കിണര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍