തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ ലംഘിച്ച എല്ലാ എസ്റ്റേറ്റുകളും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന്് മന്ത്രി കെ.ബി ഗണേഷ്കുമാര്‍ പറഞ്ഞു. ഒരു സെന്റ് ഭൂമി പോലും സ്വകാര്യവ്യക്തികള്‍ക്ക് വിട്ടുകൊടുക്കില്ല. എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടില്ല. ഇതുസംബന്ധിച്ച കേസുകള്‍ സര്‍ക്കാര്‍ മനപൂര്‍വ്വം തോറ്റുകൊടുക്കുന്നുവെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
വനഭൂമി സംബന്ധിച്ച കേസുകള്‍ തോറ്റുകൊടുക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ചെന്താമരാക്ഷനാണ് നോട്ടീസ് നല്‍കിയത്. എസ്റ്റേറ്റ് ഉടമകളെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും എസ്റ്റേറ്റുകളുടെ ഏറ്റെടുക്കല്‍ അട്ടിമറിക്കുന്നത് ചീഫ് വിപ്പ് പി.സി ജോര്‍ജ് ആണെന്നും ചെന്താമരാക്ഷന്‍ ആരോപിച്ചു. ഇത് സംബന്ധിച്ച വിശദമായ അന്വേഷണം നിയമസഭാ സമിതി രൂപീകരിച്ച് നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടു. എന്നാല്‍ വനംമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി.


നിങ്ങളുടെ അഭിപ്രായങ്ങള്‍