അബൂദബിയില്‍ ഡിഷ് ആന്‍റിനകള്‍ നീക്കാന്‍ കര്‍ശന നിര്‍ദേശം

അബൂദബി: താമസിക്കുന്ന കെട്ടിടങ്ങള്‍ക്കും വില്ലകള്‍ക്കും മുകളില്‍ സ്ഥാപിച്ച ഡിഷ് ആന്‍റിനകള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യാന്‍ അബൂദബി മുനിസിപ്പാലിറ്റി രാജ്യത്തെ കെട്ടിട ഉടമകളോടും താമക്കാരോടും ആവശ്യപ്പെട്ടു. നാലിലധികം സാറ്റലൈറ്റ് ഡിഷ് ആന്‍റിനകള്‍ ഒരു കെട്ടിടത്തിന് മുകളില്‍ സ്ഥാപിക്കരുതെന്നാണ് നിര്‍ദേശം.
കെട്ടിടങ്ങളില്‍ കൂണ്‍പോലെ മുളച്ചുപൊന്തുന്ന ഇവ നഗര ഭംഗിക്ക് കോട്ടം വരുത്തുന്നതായി മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു. ഇവ സ്ഥാപിക്കുന്നതിനാല്‍ കെട്ടിടങ്ങളില്‍ വിള്ളലുണ്ടാവുകയും അത് ചോര്‍ച്ചക്ക് ഇടയാക്കുകയും ചെയ്യുന്നു. ഇത് കെട്ടിടങ്ങളിലെ കമ്പികള്‍ തുരുമ്പെടുത്ത് അപകടത്തിന് വഴിയൊരുക്കുന്നതായും മുനിസിപ്പാലിറ്റി അധികൃതര്‍ ഓര്‍മിപ്പിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus