ദുബൈ: തൊഴില്‍ സ്ഥാപനം ക്രിമിനല്‍ കേസില്‍ പെടുത്തിയ മലയാളി വിമുക്ത ഭടനെ ദുബൈ കോടതി കുറ്റമുക്തനാക്കി. ദുബൈയിലെ നിര്‍മാണ കമ്പനിയില്‍ വര്‍ക്ക്ഷോപ്പ് സൂപ്പര്‍വൈസറായിരുന്ന തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ശിവദാസിനെയാണ് കോടതി വെറുതെ വിട്ടത്.
സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ 2008ലാണ് ശിവദാസ് സൂപ്പര്‍വൈസറായി ജോലിയില്‍ പ്രവേശിക്കുന്നത്. 2010 ഒക്ടോബര്‍ വരെ ഈ തസ്തികയില്‍ തുടര്‍ന്നു. നവംബറില്‍ ശിവദാസിനെ സൗദിയിലേക്ക് സ്ഥലംമാറ്റി മാനേജര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ഇതിന് ശിവദാസ് വിസമ്മതിച്ചു. ഇതേതുടര്‍ന്ന് കമ്പനി ശിവദാസിനെതിരെ ക്രിമിനല്‍ കേസ് കൊടുത്തു. കമ്പനിയുടെ സ്റ്റോറിലെ ഡീസല്‍ ടാങ്കില്‍ 3,200 ഗാലണ്‍ ഡീസല്‍ കുറവുണ്ടെന്നും അതിന് ഉത്തരവാദി ശിവദാസാണെന്നുമായിരുന്നു കേസ്. വിശ്വാസ വഞ്ചന കുറ്റം ആരോപിച്ച് ജബല്‍ അലി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ ക്രിമിനല്‍ കേസ് പബ്ളിക് പ്രോസിക്യൂട്ടര്‍ പ്രാഥമിക ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു. പൊലീസ് സ്റ്റേഷനില്‍ നിന്ന് ദുബൈ അല്‍ക്കബ്ബാന്‍ അഡ്വക്കറ്റ്സിലെ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖേന പാസ്പോര്‍ട്ട് ഈടില്‍ ശിവദാസിന് ജാമ്യം ലഭിച്ചു. പബ്ളിക് പ്രോസിക്യൂട്ടര്‍ പല തവണയായി ശിവദാസിന്‍െറ മൊഴിയെടുത്ത ശേഷമാണ് കേസ് കോടതിയുടെ പരിഗണനയിലത്തെതിയത്. എന്നാല്‍, ഇത് വെറുമൊരു വിശ്വാസ വഞ്ചനാ കേസ് അല്ളെന്നും തൊഴിലുടമയില്‍ നിന്ന് മോഷണം നടത്തിയെന്ന കുറ്റം ചുമത്തി വലിയ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയിലേക്ക് റഫര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രാഥമിക കോടതി കേസ് പബ്ളിക് പ്രോസിക്യൂട്ടര്‍ക്ക് തിരിച്ചയച്ചു. എന്നാല്‍, ഇതിനെതിരെ പബ്ളിക് പ്രോസിക്യൂട്ടറും അല്‍ക്കബ്ബാന്‍ അഡ്വക്കറ്റ്സും അപ്പീല്‍ കോടതിയെ സമീപിച്ചു. അപ്പീല്‍ കോടതി പ്രാഥമിക കോടതിയുടെ നിഗമനം അസാധുവാക്കി കേസ് വീണ്ടും പ്രാഥമിക കോടതിയിലേക്ക് വിചാരണക്ക് അയക്കുകയായിരുന്നു. കേസില്‍ വിശദമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പ്രാഥമിക കോടതി ഒരു വിദഗ്ധനെ നിയമിച്ചു. ഇദ്ദേഹത്തിന്‍െറ നോട്ടീസ് ലഭിച്ചയുടന്‍ ശിവദാസും അഭിഭാഷകരും കൃത്യമായ വിവരങ്ങള്‍ ധരിപ്പിച്ചു. റിപ്പോര്‍ട്ടില്‍ ശിവദാസിനെതിരായ ചില പരാമര്‍ശങ്ങളുടെ മേല്‍ അഭിഭാഷകന്‍ ഒബ്ജക്ഷന്‍ ഫയല്‍ ചെയ്തു. കഴിഞ്ഞദിവസം കേസില്‍ വാദം കേട്ട ദുബൈ പ്രാഥമിക കോടതി കുറ്റക്കാരനല്ളെന്നുകണ്ട് ശിവദാസിനെ വെറുതെ വിടുകയായിരുന്നു. ഈ കേസ് നിലവിലുള്ളത് കാരണം ശിവദാസ് ലേബര്‍ കോടതിയില്‍ ഫയല്‍ ചെയ്ത ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള കേസ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ക്രിമിനല്‍ കേസില്‍ ലഭിച്ച അനുകൂല വിധി ഉപയോഗപ്പെടുത്തി ലേബര്‍ കേസുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് ഇദ്ദേഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍