ഷാര്‍ജയില്‍ ബേക്കറികളെക്കുറിച്ച് വ്യാപക പരാതി; ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

ഷാര്‍ജ: എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറികളില്‍ ചിലത് മുനിസിപ്പാലിറ്റി അനുശാസിക്കുന്ന ശുചിത്വമോ സുരക്ഷയോ പാലിക്കുന്നില്ളെന്ന് വ്യാപക പരാതി. ഇതേതുടര്‍ന്ന് അധികൃതര്‍ 1,523 ഭക്ഷണ നിര്‍മാണ ശാലകളില്‍ പരിശോധന നടത്തി. ഇതില്‍ 431ബേക്കറികളാണ്. മൊത്തം 209 നിയമ ലംഘനങ്ങളാണ് അധികൃതര്‍ കണ്ടത്തെിയത്. സുരക്ഷാ വീഴ്ച വരുത്തിയ ബേക്കറികളില്‍ പലതിലും കൈയുറകള്‍ ധരിക്കാതെയാണ് ഭക്ഷണത്തിനുള്ള ചേരുവകള്‍ തയാറാക്കിയിരുന്നത്. മാലിന്യങ്ങള്‍ പുറന്തളളാന്‍ തട്ടിക്കൂട്ടിയ മാര്‍ഗങ്ങളാണ് ചിലയിടങ്ങളില്‍ ഉണ്ടായിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. മുനിസിപ്പാലിറ്റി അനുശാസിക്കുന്ന വിധത്തിലുള്ള സൗകര്യങ്ങള്‍ മിക്കയിടത്തും കാണാനായില്ല. ഇത്തരം വീഴ്ചകള്‍ വന്‍ ആരോഗ്യ പ്രശ്നങ്ങള്‍ വരുത്തിവെക്കുമെന്നും തുടര്‍ പരിശോധനയില്‍ ഇത്തരത്തില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ളെങ്കില്‍ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ഷാര്‍ജ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ വകുപ്പ് അസി. ഡയറക്ടര്‍ ഡോ. റശ ആല്‍ ഖാസിമി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus