റാസല്‍ഖൈമയില്‍ മീനിനും പൊള്ളുന്നുPublished on Tue, 07/10/2012 - 10:58 ( 45 weeks 4 days ago)
റാസല്‍ഖൈമ: ചൂട് കനത്തതോടെ റാസല്‍ഖൈമ മല്‍സ്യ വിപണിയിലും വന്‍ വില വര്‍ധന. മത്സ്യ ബന്ധനത്തിന് പോകുന്നവരുടെ എണ്ണത്തിലുണ്ടായ കുറവും ചൂട് കാലത്തെ മത്സ്യ ലഭ്യത കുറവുമാണ് വില കുത്തനെ ഉയരാന്‍ കാരണം. 30 ശതമാനത്തോളമാണ് ശരാശരി വില വര്‍ധന. എന്നാല്‍ മീനുകളെ വേര്‍തിരിച്ച് പരിശോധിക്കുമ്പോള്‍ 60 മുതല്‍ 70 ശതമാനം വരെ വര്‍ധനയുണ്ട്. പോയ വാരം 15 ദിര്‍ഹം ഉണ്ടായിരുന്ന ശേരിക്ക് ഇപ്പോള്‍ മാര്‍ക്കറ്റില്‍ 22 ദിര്‍ഹം നല്‍കണം. സ്രാവിന് 40 ദിര്‍ഹത്തില്‍ നിന്ന് 60 ആയാണ് വര്‍ധന. മാര്‍ക്കറ്റിലെ ഏറ്റവും വില കുറഞ്ഞതും സാധാരണക്കാരന്‍െറ മല്‍സ്യവുമായ മത്തിക്ക് പോലും ഏറെ വില വര്‍ധിച്ചതായി ഉപഭോക്താക്കള്‍ പറയുന്നു. |

നിങ്ങളുടെ അഭിപ്രായങ്ങള്‍