അപകീര്‍ത്തികരമായ രചന: നാല് ബ്ളോഗര്‍മാര്‍ക്ക് ജയില്‍ ശിക്ഷ

മസ്കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് എതിരെ അപകീര്‍ത്തികരമായ രചന നടത്തിയതിന് നാല് ബ്ളോഗര്‍മാര്‍ക്ക് മസ്കത്ത് പ്രാഥമിക കോടതി ജയില്‍ശിക്ഷ വിധിച്ചു. അപകീര്‍ത്തികരമായ രചന നടത്തിയ കുറ്റത്തിന് ഹമൂദ് ആല്‍ റാശ്ദി എന്ന പ്രതിക്ക് ആറുമാസവും, ഹമദ് ആല്‍ ഖറൂസി, അലി അല്‍ മുഖാബലി, മുഹമ്മദ് ആല്‍ റവാഹി എന്നിവര്‍ക്ക് സൈബര്‍നിയമം ലംഘിച്ചതിന് ഒരുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്.
ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി അപകീര്‍ത്തി കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ശിക്ഷാവിധിക്ക് ശേഷം ആയിരം ഒമാനി റിയാലിന്‍െറ ജാമ്യത്തില്‍ ഇവരെ വിട്ടയച്ച കോടതി പ്രതികള്‍ക്ക് വിധിക്കെതിരെ അപ്പീല്‍ നല്‍കാനും സമയം അനുവദിച്ചിട്ടുണ്ടെന്ന് എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്തിയതിന് പിടിയിലായ 36 പേരില്‍ ഉള്‍പ്പെടുന്നവരാണ് ഇപ്പോള്‍ ജയില്‍ശിക്ഷ ലഭിച്ച നാലുപേര്‍. അഭിഭാഷകര്‍, ബ്ളോഗര്‍മാര്‍, എഴുത്തുകാര്‍ തുടങ്ങിയവര്‍ അന്ന് അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തി പ്രചാരണം നടത്തിയെന്ന കുറ്റത്തിന് പിടിയിലായ നാലുപേരൊഴികെ മറ്റുള്ളവര്‍ക്ക് വിവിധി ഘട്ടങ്ങളിലായി കോടതി ജാമ്യം അനുവദിച്ചിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus