മസ്കത്ത്: ജെറ്റ് എയര്‍വേയ്സിന്‍െറ മസ്കത്ത്-തിരുവനന്തപുരം വിമാനത്തിന്‍െറ സമയം മാറ്റി. എന്നാല്‍, സമയം നേരത്തേ ആക്കിയ വിവരം അറിയാതെ വിമാനത്താവളത്തിലത്തെിയ കുടുംബങ്ങള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് ഞായാറാഴ്ച രാത്രി വിമാനം നഷ്ടപ്പെട്ടു.
മസ്കത്തില്‍ നിന്ന് ഒമാന്‍ സമയം പുലര്‍ച്ചെ 1.30ന് പുറപ്പെട്ടിരുന്ന വിമാനം ഞായാറാഴ്ച മുതലാണ് രാത്രി 10.30ന് ആക്കിയത്. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന പലര്‍ക്കും ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കാതിരുന്നതാണ് യാത്രക്കാരെ വെട്ടിലാക്കിയത്. ഇവരുടെ ടിക്കറ്റില്‍ രേഖപ്പെടുത്തിയ സമയം പുലര്‍ച്ചെ 1.30 ആയിരുന്നു.
സമദ് അല്‍ ഷാനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകാന്‍ മസ്കത്തിലത്തെിയ ബിജുപ്രകാരന്‍, ഭാര്യ രഞ്ജു, മക്കളായ ആദിത്യ, രാജേഷ് എന്നീ കുടുംബാംഗങ്ങള്‍, യശോധരന്‍, സഹായ ഫെബില, ആന്‍സി സിബിലി, ആന്‍േറാ പ്രഫിന്‍, ജോസഫ് ബെന്നര്‍ട്ട്, ഗബ്രിയേല്‍ മാത്യൂസ് തുടങ്ങി 11 പേര്‍ക്കാണ് വിമാനം നഷ്ടപ്പെട്ടത്. ഇവരില്‍ ചിലര്‍ക്ക് രാത്രി ഒമ്പതരക്ക് വിമാനത്താവളത്തില്‍ എത്തിയ ശേഷമാണത്രെ ഉടന്‍ കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അറിയിക്കുന്ന മൊബൈല്‍ ഫോണ്‍ സന്ദേശം ലഭിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു. കൗണ്ടറില്‍ ഓടിയത്തെുമ്പോഴേക്ക് വിമാനം പുറപ്പെടാന്‍ തുടങ്ങിയിരുന്നു.
വിമാനത്തിന്‍െറ സമയം മാറുന്ന വിവരം ടിക്കറ്റെടുത്തവരെ അറിയിക്കാന്‍ തങ്ങള്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നുവെന്ന് ജെറ്റ് എയര്‍വേയ്സ് കണ്‍ട്രി മാനേജര്‍ റിയാസ് കുട്ട്യേരി ‘ഗള്‍ഫ് മാധ്യമ’ത്തോടു പറഞ്ഞു. എന്നാല്‍, ട്രാവല്‍ ഏജന്‍സികളില്‍ നിന്ന് ടിക്കറ്റ് എടുക്കുമ്പോള്‍ ബന്ധപ്പെടാനുള്ള നമ്പര്‍ നല്‍കാതിരുന്നവരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും യാത്രക്കാരെ വിവരം അറിയിക്കാന്‍ മുഴുവന്‍ ട്രാവല്‍ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നതുമാണ്. നമ്പര്‍ നല്‍കാതിരുന്നതോ, അറിയിക്കുന്നതില്‍ ട്രാവല്‍ ഏജന്‍സികള്‍ വീഴ്ച വരുത്തിയതോ ആയിരിക്കാം 11 പേര്‍ക്ക് വിമാനം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് റിയാസ് വിശദീകരിച്ചു.
ഇനി മുതല്‍ മസ്കത്തില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്സിന്‍െറ തിരുവനന്തപുരം വിമാനം ഒമാന്‍ സമയം രാത്രി 10.30നാണ് പുറപ്പെടുക. രാവിലെ ഇന്ത്യന്‍ സമയം 3.45ന് തിരുവനന്തപുരത്ത് എത്തുകയും ചെയ്യും. കൊച്ചിയില്‍ നിന്ന് മസ്കത്തിലേക്ക് വരുന്ന വിമാനമാണ് പിന്നീട് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്നത്. അതിനാല്‍ കൊച്ചിയില്‍ നിന്ന് മസ്കത്തിലേക്കുള്ള വിമാനത്തിന്‍െറ സമയത്തിലും മാറ്റമുണ്ടായിട്ടുണ്ട്. നേരത്തേ രാത്രി ഒമ്പതരക്ക് പുറപ്പെട്ട് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് ഒമാന്‍ സമയം രാത്രി 11.30ന് എത്തിയിരുന്ന വിമാനം ഇനി മുതല്‍ ഇന്ത്യന്‍ സമയം രാത്രി 7.30ന് കൊച്ചിയില്‍ നിന്ന് പുറപ്പെടും. പ്രാദേശികസമയം രാത്രി ഒമ്പതരക്ക് മസ്കത്തിലത്തെുകയും ചെയ്യും. തുടര്‍ന്ന് പത്തരക്ക് തിരുവനന്തപുരത്തേക്ക് പറക്കും. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ഈ സമയമാറ്റം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം, അടുത്തദിവസങ്ങളിലും പലര്‍ക്കും വിമാനം നഷ്ടപ്പെടാന്‍ ഇടയുണ്ട്.
ഞായറാഴ്ച വിമാനം നഷ്ടപ്പെട്ടവര്‍ക്ക് തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി യാത്ര പുറപ്പെടാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ജെറ്റ് എയര്‍വേയ്സ അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍