ഡ്രൈവിങ് ലൈസന്‍സ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതിക്ക് നാലുവര്‍ഷം തടവ്

മസ്കത്ത്: ഡ്രൈവിങ് ലൈസന്‍സും ജോലിയും വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയെടുത്ത സ്വദേശിയെ ഇസ്കി പ്രാഥമിക കോടതി നാലുവര്‍ഷത്തെ തടവിന് വിധിച്ചു. 600 റിയാല്‍ പിഴയടക്കാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ഇയാള്‍ ഡ്രൈവിങ് ലൈസന്‍സും കമ്പനിയില്‍ ജോലിയും നല്‍കാമെന്ന് ഉറപ്പ് നല്‍കി യുവാവില്‍ നിന്ന് 270 റിയാല്‍ കൈപറ്റിയിരുന്നു. പണം വാങ്ങിയതിന് ശേഷം ഇയാളെ കുറിച്ച് വിവരമില്ലായിരുന്നു. തുടര്‍ന്ന് യുവാവ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. അന്വേഷണത്തില്‍ നിരവധി കബളിപ്പിക്കല്‍ കേസില്‍ പങ്കുള്ള വ്യക്തിയാണ് ഇയാളെന്ന് വ്യക്തമായി. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പ്രോസിക്യൂഷന് മുന്നില്‍ കുറ്റസമ്മതവും നടത്തിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus