സലാലയില്‍ കാണാതായ കോഴിക്കോട് സ്വദേശി തൂങ്ങിമരിച്ച നിലയില്‍

സലാലയില്‍ കാണാതായ കോഴിക്കോട് സ്വദേശി തൂങ്ങിമരിച്ച നിലയില്‍

സലാല: വെള്ളിയാഴ്ച മുതല്‍ സലാലയില്‍ കാണാതായ കോഴിക്കോട് സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെി.
കോഴിക്കോട് ബാലുശ്ശേരി കൂട്ടാലിട സ്വദേശി ചാലില്‍ പൊയ്ലില്‍ ഗോവിന്ദന്‍െറ മകന്‍ ജസിന്‍െറ (30) മൃതദേഹമാണ് തിങ്കളാഴ്ച വൈകുന്നേരം കണ്ടത്തെിയത്. സലാല ഹാഫ പാലസ് റോഡില്‍ ഒമാന്‍ടെല്‍ കെട്ടിടത്തിന് സമീപം മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ട മൃതദേഹം അഴുകി തുടങ്ങിയിരുന്നു.
കൂട്ടുകാര്‍ ധരിച്ചവസ്ത്രവും മറ്റും കണ്ടാണ് തിരിച്ചറിഞ്ഞത്. ആറു വര്‍ഷമായി സലാലയില്‍ നിര്‍മാണ തൊഴിലാളിയായ ഇദ്ദേഹം അവിവാഹിതനാണ്. സെപ്റ്റംബര്‍ 14ന് നാട്ടിലേക്ക് പോകാന്‍ ടിക്കറ്റെടുത്ത് കാത്തിരിക്കെയാണ് മരണം. വ്യാഴാഴ്ച രാത്രി താഖയിലുള്ള കുട്ടുകാരെ സന്ദര്‍ശിച്ച് മടങ്ങിയ ജസിന്‍ സലാലയിലത്തെിയിരുന്നു.
പിന്നീട് ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ നല്‍കി അന്വേഷണം നടത്തി വരികയായിരുന്നു. മൂന്നുദിവസം നീണ്ട തെരച്ചിലിനൊടുവില്‍ കൂട്ടുകാരാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ മൃതദേഹം കണ്ടതും തിരിച്ചറിഞ്ഞതും. മാതാവ്: കമല. സഹോദരി: ജസി. മൃതദേഹം നാട്ടിലത്തെിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus