വേലക്കാരിയുടെ വിസയില്‍ എത്തിയ യുവതിയെ സുഡാന്‍ സ്വദേശി നിര്‍ബന്ധിച്ച് വിവാഹം കഴിച്ചതായി പരാതി

മനാമ: ജോലിക്കു വന്ന തമിഴ്നാട് സ്വദേശിയായ യുവതി സുഡാന്‍കാരന്‍െറ തടവിലായതായി പരാതി. വെല്ലൂര്‍ വാണിയമ്പാടിയിലെ ഷാഹിന കൗസറാണ് (29) പരാതിക്കാരി. കഴിഞ്ഞ ഡിസംബര്‍ 24ന് പാകിസ്താന്‍ സ്വദേശി മുഖേനയാണ് യുവതി ബഹ്റൈനില്‍ എത്തുന്നത്. ബ്യുട്ടീഷന്‍ കോഴ്സ് പഠിച്ച യുവതിക്ക് നല്ല ജോലി വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇവിടെ സുഡാന്‍കാരന്‍െറ വീട്ടിലാണ് എത്തിപ്പെട്ടത്. 60 വയസ്സിനടുത്ത് പ്രായമുള്ള ഇയാള്‍ വ്യാജ രേഖകളില്‍ ബലമായി ഒപ്പുവെപ്പിച്ച് തന്നെ വിവാഹം കഴിച്ചതായി രേഖയുണ്ടാക്കുകയായിരുന്നുവെന്ന് ഷാഹിന കൗസര്‍ ഇന്ത്യന്‍ എംബസിയില്‍ പരാതിപ്പെട്ടു. പിന്നീട് ഇയാളുടെ കരവലയത്തിലായ യുവതിക്ക് രക്ഷപ്പെടാനുള്ള സാഹചര്യം കൊട്ടിയടക്കപ്പെടുകയായിരുന്നുവത്രെ. 13 വര്‍ഷം മുമ്പ് പിതാവും ഏഴ് വര്‍ഷം മുമ്പ് മാതാവും മരിച്ച യുവതി നാട്ടില്‍ അനാഥര്‍ക്കായി സ്ഥാപനം പണിയണമെന്ന ഉദ്ദേശ്യത്തോടെയാണ് വിദേശത്ത് ജോലി തേടിയത്. മധുര കാമരാജ് യൂനിവേഴ്സിറ്റിക്ക് കീഴില്‍ കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. എട്ട് മാസം മുമ്പ് ബഹ്റൈനില്‍ ഇറങ്ങിയപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടതായി മനസ്സിലായത്. മറ്റ് നാല് വിവാഹം കഴിച്ച ബഹ്റൈന്‍ പൗരത്വമുള്ള സുഡാനി തന്നെ ഏകാന്തമായി ജുഫൈറിലെ ഒരു അപാര്‍ട്ട്മെന്‍റില്‍ പൂട്ടിയിടുകയായിരുന്നു. നിര്‍ബന്ധിച്ച് പല രേഖകളിലും ഒപ്പിടിയിച്ച ശേഷം പാസ്പോര്‍ട്ട് നശിപ്പിക്കുകയും ചെയ്തു. പിന്നീട് 60 ദിനാര്‍ നല്‍കി പുതിയ പാസ്പോര്‍ട്ട് തരപ്പെടുത്തിയെങ്കിലും അത് സുഡാനിയുടെ കൈയ്യിലാണെന്ന് ഷാഹിന പറഞ്ഞു. പുതിയ പാസ്പോര്‍ട്ടില്‍ സുഡാനിയെ ഭര്‍ത്താവായി രേഖപ്പെടുത്തിയിട്ടുണ്ട്.
തന്‍െറ ഏകാന്ത വാസത്തിലും സുഡാനിയുടെ പീഡനങ്ങളിലും മനം നൊന്ത് ഒരിക്കല്‍ കൈയ്യിലെ ഞരമ്പ് മുറിച്ച് ജീവിതം അവസാനിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ആശുപത്രിയിലെ ചികിത്സയില്‍ ജീവന്‍ തിരിച്ചുകിട്ടി. ഇതിനിടയില്‍ 3000 ദിനാര്‍ നല്‍കിയാല്‍ നാട്ടിലേക്ക് വിടാമെന്ന് സുഡാനി പറഞ്ഞതിന്‍െറ അടിസ്ഥാനത്തില്‍ നാട്ടിലെ കുടുംബ സ്വത്ത് വിറ്റ് ബന്ധുക്കള്‍ അയച്ചുതന്ന പണത്തില്‍നിന്ന് 2000 ദിനാര്‍ നല്‍കിയെങ്കിലും ഇപ്പോള്‍ പറയുന്നത് ഒരു നിലക്കും നാട്ടിലേക്ക് വിടില്ളെന്നാണ്. ധിക്കരിച്ച് പോകാന്‍ ശ്രമിച്ചാല്‍ വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യുന്നതായി യുവതി പറഞ്ഞു. പലപ്പോഴും ഭക്ഷണം പോലും ലഭിക്കാറില്ല. ഇപ്പോള്‍ ഇസാടൗണിലെ സുഡാനിയുടെ മകന്‍െറ വീട്ടിലാണ് താമസം. ഏതെങ്കിലും വിധത്തില്‍ നാട്ടില്‍ എത്താന്‍ സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യുവതി സാമൂഹിക പ്രവര്‍ത്തകനായ ബഷീര്‍ അമ്പലായുടെ അടുത്തുമത്തെി. ഇന്ത്യന്‍ എംബസിയില്‍നിന്ന് സുഡാനിയെ നാല് ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലത്രെ. തന്‍െറ പാസ്പോര്‍ട്ട് എത്രയും വേഗം തിരികെ നല്‍കി നാട്ടില്‍ എത്തിക്കണമെന്നതാണ് ഷാഹിനയുടെ ആവശ്യം. ഇല്ളെങ്കില്‍ തനിക്ക് ജീവന്‍ അവസാനിപ്പിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് യുവതി വിലപിക്കുന്നു. നാട്ടില്‍ ഇവര്‍ക്ക് സഹോദരനും സഹോദരിയുമുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus