വാട്ടര്‍ ബോട്ടില്‍ പ്ളാന്‍റ് അടച്ചുപൂട്ടി

മനാമ: ആരോഗ്യ വകുപ്പിന്‍െറ നിര്‍ദേശങ്ങള്‍ പാലിക്കാതെ ആരോഗ്യത്തിന് ഹാനികരമായ രീതിയില്‍ പ്രവര്‍ത്തിച്ച കാരണത്താല്‍ ഒരു വാട്ടല്‍ ബോട്ടില്‍ ഫാക്ടറി അടച്ചു പൂട്ടി. ആരോഗ്യ മന്ത്രി സാദിഖ് ബിന്‍ അബ്ദുല്‍ കരീം അല്‍ഷിഹാബിയാണ് ഇതിന് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ ഇത്തരം കുടിവെള്ള, ഭക്ഷ്യ ഫാക്ടറികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു.
പരിശോധനക്കത്തെിയ ഉദ്യോഗസ്ഥര്‍ ഫാക്ടറിക്ക് മുന്നില്‍ മഞ്ഞ നിറത്തിലുള്ള വെള്ളം കാണാനിടയായി. ഇത് വിതരണത്തിനുള്ളതല്ളെന്നാണ് കമ്പനിയിലെ തൊഴിലാളികള്‍ വിശദീകരിച്ചത്. അറ്റകുറ്റപ്പണി നടത്താത്തതുകാരണം മെഷിനുകള്‍ പലതും കേടുവന്നതും വെള്ളവും ഓയിലും ഒലിച്ചിറങ്ങുന്നതും ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടു. ജീവനക്കാര്‍ യൂനിഫോം ധരിക്കാതെയും ആവശ്യമായ ഗ്ളൗസും മറ്റും ധരിക്കാതെയുമായിരുന്നു ജോലിയില്‍ ഏര്‍പ്പെട്ടത്. വിതരണത്തിന് തയ്യാറാക്കിയ വാട്ടല്‍ ബോട്ടിലുകള്‍ പൊടിപടലങ്ങളുള്ള തുറസായ സ്ഥലത്താണ് കൂട്ടിയിട്ടിരുന്നത്. വെള്ളത്തിന്‍െറ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഈ ബ്രാന്‍ഡ് മാര്‍ക്കറ്റില്‍നിന്ന് പിന്‍വലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥാപനത്തിന്‍െറ സി.ആര്‍ റദ്ദാക്കാനും നടപടി സ്വീകരിക്കും. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്തെങ്കിലും ക്രമക്കേടുകള്‍ കണ്ടാല്‍ 39427743 നമ്പറില്‍ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus