ഹെല്‍ത് ചെക്കപ്പ് നടത്താതെ 5400 തൊഴിലാളികള്‍; ഗൗരവതരമെന്ന് എല്‍.എം.ആര്‍.എ

ഹെല്‍ത് ചെക്കപ്പ് നടത്താതെ 5400 തൊഴിലാളികള്‍; ഗൗരവതരമെന്ന് എല്‍.എം.ആര്‍.എ

മനാമ: രാജ്യത്ത് ജോലിക്കത്തെിയ വിദേശ തൊഴിലാളികളില്‍ 5400 പേര്‍ ഹെല്‍ത് ചെക്കപ്പിന് വിധേയമായിട്ടില്ളെന്ന് വ്യക്തമാകുന്നതായി എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്സി വ്യക്തമാക്കി. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ വര്‍ധിച്ച ശ്രദ്ധ പതിപ്പിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം വിഷയം ഗൗരവപൂര്‍ണമായാണ് കാണുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
പ്രാദേശികവും അന്തര്‍ദേശീയവുമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വിദേശ തൊഴിലാളികള്‍ക്ക് ഹെല്‍ത് ചെക്കപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിര്‍ദേശിക്കപ്പെട്ട ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കാത്തവര്‍ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുകയും നിയമലംഘനം നടത്തുകയുമാണ് ചെയ്യുന്നത്. തങ്ങള്‍ കൊണ്ടുവരുന്ന തൊഴിലാളികളുടെ ഹെല്‍ത് ചെക്കപ്പിന് വിപുലമായ സൗകര്യമാണ് തൊഴിലുടമകള്‍ക്ക് നല്‍കുന്നത്. എന്നാല്‍, കഴിഞ്ഞ ആറ് മാസത്തിനിടയില്‍ രാജ്യത്ത് പ്രവേശിച്ച വിദേശ തൊഴിലാളികളില്‍ 5400 പേരാണ് ഇപ്പോഴും ഹെല്‍ത് ചെക്കപ്പ് ചെയ്യാന്‍ ബാക്കിയുള്ളത്. എല്‍.എം.ആര്‍.എ ഇക്കാര്യം ഗൗരവത്തിലെടുക്കുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ഉസാമ അല്‍അബ്സി വ്യക്തമാക്കി.
തൊഴിലുടമകള്‍ തങ്ങളുടെ കീഴിലുള്ള തൊഴിലാളികളുടെ ഹെല്‍ത് ചെക്കപ്പിന് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും ഇല്ളെങ്കില്‍ സി.ആര്‍ മരവിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് താമസിക്കുന്നതിനും തൊഴിലെടുക്കുന്നതിനും അനുയോജ്യനായ ആരോഗ്യമുള്ള ആളായിരിക്കണം വിദേശ തൊഴിലാളിയെന്നത് തൊഴില്‍ മന്ത്രാലയത്തിന്‍െറ വളരെ സുപ്രധാനമായ വ്യവസ്ഥയാണ്. സാധാരണ ഗതിയില്‍ തൊഴിലാളി രാജ്യത്തത്തെി ഒരാഴ്ച്ചക്കുള്ളില്‍ ഇതിന്‍െറ നടപടി സ്വീകരിക്കേണ്ടതുണ്ട്. മാരകമായ രോഗം പിടിപെട്ടവരെ രാജ്യത്ത് താമസിപ്പിക്കുന്നതിനും തൊഴിലെടുപ്പിക്കുന്നതിനും വിലക്കുണ്ട്. തൊഴിലാളികള്‍ക്കിടയില്‍ എയ്ഡ്സ് പോലുള്ള മാരക രോഗങ്ങള്‍ക്കുള്ള സാധ്യത നിലനില്‍ക്കെ ഹെല്‍ത് ചെക്കപ്പ് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെക്കപ്പ് ചെയ്യാന്‍ ബാക്കിയുള്ള തൊഴിലാളികളുടെ സ്പോണ്‍സര്‍മാര്‍ ഏറ്റവും അടുത്ത ദിവസം തന്നെ ഇതിനായി ബുക്ക് ചെയ്യണമെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അബ്സി ആവശ്യപ്പെട്ടു. എല്‍.എം.ആര്‍.എ ഫീസ് കുടിശ്ശികയുള്ളവരില്‍ നിന്ന് അത് ഈടാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 10 മില്യന്‍ ദിനാറോളം ഈയിനത്തില്‍ കിട്ടാനുണ്ട്. 2011 ഏപ്രില്‍ മുതലാണ് തൊഴില്‍ ഫീസ് മരവിപ്പിച്ചത്. എന്നാല്‍, അതിന് മുമ്പുള്ള കുടിശ്ശിക അടക്കുന്നതില്‍ വീഴ്ച്ച വരുത്തുന്ന തൊഴിലുടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus