അപകടങ്ങളില്‍പെട്ടും മറ്റും നട്ടെല്ലിന് ക്ഷതമേറ്റ്, ചലനസ്വാതന്ത്ര്യമില്ലാതെ കിടക്കയില്‍തന്നെ കഴിയുന്നവരെക്കുറിച്ച് കേട്ടിരിക്കുമല്ളോ? അവര്‍ക്കും നമുക്കും ശുഭപ്രതീക്ഷ നല്‍കുന്ന ഒരു ചിത്രമാണിതെന്നാണ് ഇനി അറിയാനുള്ളത്. സുഷുമ്നാകാണ്ഡത്തിന് (spinal cord) സാരമായ തകരാറുപറ്റിയ ഒരു എലിയാണ് ചിത്രത്തിലുള്ളത്. പതിവ് ചികിത്സക്കൊപ്പം ഇലക്ട്രിക് സ്റ്റിമുലേഷന്‍, റോബോട്ട് അസിസ്റ്റഡ് റീഹാബിലിറ്റേഷന്‍ (electric stimulation, robot-assisted rehabilitation) എന്നീ വിദ്യകള്‍കൂടി പ്രയോഗിക്കപ്പെട്ടപ്പോള്‍ ചലനശേഷി തിരിച്ചുകിട്ടിയ ഈ എലിക്ക് അല്‍പമൊക്ക സഞ്ചരിക്കാനും ഉയരത്തിലേക്ക് അള്ളിപ്പിടിച്ച് കയറി ഭക്ഷണം തപ്പിയെടുക്കാനും മറ്റും സാധിച്ചുവെന്നാണ് ഈ പരീക്ഷണവുമായി ബന്ധപ്പെട്ട് ‘സയന്‍സ് റ്റുഡേ’ പ്രസിദ്ധീകരിച്ച വാര്‍ത്താകുറിപ്പില്‍ കാണുന്നത്. ഇപ്പോള്‍ സാധാരണമായതും എന്നാല്‍ അധികമൊന്നും പ്രതീക്ഷക്കുവകയില്ലാത്തതുമായ ചികിത്സാരീതിയുടെ സ്ഥാനത്ത് ‘റോബോട്ട്-അസിസ്റ്റഡ് റീഹാബിലിറ്റേഷന്‍’ എന്ന ഈ പുതിയ വിദ്യ പ്രത്യാശക്ക് വഴിയൊരുക്കുകയാണ്. അങ്ങനെയെങ്കില്‍ സമീപഭാവിയില്‍തന്നെ പക്ഷവാതരോഗികള്‍ക്കും മറ്റും നഷ്ടപ്പെട്ട ചലനശക്തി തിരിച്ചുകിട്ടിയേക്കും!

നിങ്ങളുടെ അഭിപ്രായങ്ങള്‍