12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

വിഷാംശത്തില്‍ ബാക്ടീരിയ വളരുമെന്ന നാസയുടെ കണ്ടെത്തല്‍ തെറ്റ്

വിഷാംശത്തില്‍ ബാക്ടീരിയ വളരുമെന്ന  നാസയുടെ കണ്ടെത്തല്‍ തെറ്റ്

വിഷപദാര്‍ഥമായ ആഴ്സെനിക്കില്‍ വളരുന്ന ഒരിനം ബാക്ടീരിയയെ കണ്ടെത്തി എന്ന നാസയുടെ അവകാശവാദം തെറ്റാണെന്ന് ശാസ്ത്രലോകം. ജീവന്റെ നിലനില്‍പിന് അത്യന്താപേക്ഷിതമായ ആറു ഘടകങ്ങളാണ് കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍, ഓക്സിജന്‍,ഫോസ്ഫറസ്,സള്‍ഫര്‍ എന്നിവ. ആഴ്സെനിക്കിന് ഫോസ്ഫറസുമായി സാമ്യമുണ്ടെങ്കിലും വിഷപദാര്‍ഥമായതിനാല്‍ ജീവന്‍ നിലനിര്‍ത്താനുള്ള ശേഷിയില്ല. യു.എസ് സയന്‍സ് ജേണലാണ് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വളരെകുറഞ്ഞ അളവിലുള്ള ഫോസ്ഫറസിന്റെ അംശമാണ് നാസ പഠനസാമ്പിളായി ഉപയോഗിച്ചതെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.
കാലിഫോര്‍ണിയയിലെ മോണോ തടാകത്തില്‍ നടത്തിയ പരീക്ഷണത്തിലാണ് വിഷമയമായ രാസപദാര്‍ഥം ഉപയോഗിച്ച് അതിജീവിക്കാനും പുനരുല്‍പാദനം നടത്താനും ശേഷിയുള്ള ബാക്ടീരിയയെ കണ്ടെത്തിയെന്ന് നാസ അവകാശപ്പെട്ടത്. ഇതിന്റെ കോശങ്ങളില്‍ ഫോസ്ഫറസിനുപകരം ആഴ്സെനിക്കാണ് അടങ്ങിയിരിക്കുന്നത് എന്നായിരുന്നു നാസ പറഞ്ഞത്. കാലിഫോര്‍ണിയയില്‍ മോണോ തടാകത്തിലെ എക്കലില്‍നിന്ന് ലഭിച്ച ഗാമാപ്രോട്ടിയോബാക്ടീരിയയുടെ വകഭേദത്തെയാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. 2010ലാണ് നാസ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com