|
കനകകാന്തിയിലേക്ക് കാഞ്ചി വലിക്കാന്‍...
![]() ന്യൂദല്‍ഹി: ഒളിമ്പിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണം പിറന്നത് ഷൂട്ടിങ് റേഞ്ചില്‍നിന്നായിരുന്നു. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് 2008 ബെയ്ജിങ് ഒളിമ്പിക്സില്‍ അഭിനവ് ബിന്ദ്രയുടെ കൃത്യതയാണ് ഇന്ത്യക്കുവേണ്ടി ആദ്യ വ്യക്തിഗത സ്വര്‍ണത്തിലേക്ക് കാഞ്ചി വലിച്ചത്. ബെയ്ജിങ്ങില്‍നിന്ന് ലണ്ടനിലെത്തുമ്പോള്‍ ഇന്ത്യക്കുവേണ്ടി ‘കാളക്കണ്ണുകളി’ലേക്ക് ഉന്നം പിടിക്കുന്നവരുടെ എണ്ണവും കൂടി. ഒപ്പം ഇന്ത്യയുടെ മെഡല്‍പ്രതീക്ഷകളുടെ കേന്ദ്രബിന്ദുവായി ഷൂട്ടിങ് മാറുകയും ചെയ്തു. ബെയ്ജിങ്ങില്‍ ഒമ്പതുപേരാണ് 130 കോടി പ്രതീക്ഷകളിലേക്ക് നിറയൊഴിക്കാനുണ്ടായിരുന്നതെങ്കില്‍ ലണ്ടനില്‍ ഇന്ത്യക്കുവേണ്ടി വെടിപൊട്ടിക്കുന്നത് പതിനൊന്ന് പേരാണ്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍