മയക്കുമരുന്ന്: സ്വദേശിയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

കുവൈത്ത് സിറ്റി: മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട കേസില്‍ വ്യത്യസ്ത സംഭവങ്ങളില്‍ മൂന്ന് പേര്‍ പിടിയിലായി. ഒരു സ്വദേശിയും രണ്ട് വിദേശികളുമാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ കഴിഞ്ഞ ദിവസം ഫര്‍വാനിയയില്‍ നിന്നാണ് മരീജുവാനയുടെ ശേഖരവുമായി വിദേശികള്‍ പിടിയിലായത്.
സമാനമായ സംഭവത്തില്‍ സാല്‍മിയയില്‍ നിന്നാണ് സ്വദേശി യുവാവിനെ ആന്റി നാര്‍കോട്ടിക് വിഭാഗം പിടികൂടിയത്.ഇയാളില്‍നിന്ന് 400 ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തതായി പൊലീസ് വെളിപ്പെടുത്തി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus