Mon, 07/09/2012 - 23:34 ( 49 weeks 11 hoursago)
ഇനിയസ്റ്റ വിവാഹിതനായി
(+)(-) Font Size
ഇനിയസ്റ്റ വിവാഹിതനായി

ബാഴ്സലോണ: യൂറോകപ്പില്‍ സ്പെയിനിനെ കിരീടനേട്ടത്തിലേക്ക് നയിച്ച് ടൂര്‍ണമെന്‍റിന്‍െറ താരമായി മാറിയ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ആന്ദ്രേ ഇനിയസ്റ്റക്ക് മാംഗല്യം. നാലു വര്‍ഷമായി ഒന്നിച്ചു കഴിയുകയായിരുന്ന ഇനിയസ്റ്റയും കാമുകി അന ഓര്‍ടിസും സ്പെയിനിലെ തരഗോണ പ്രവിശ്യയിലുള്ള ടാമറിറ്റ് കാസിലില്‍ നടന്ന ചടങ്ങിലാണ് ഔദ്യാഗികമായി വിവാഹിതരായത്. കഴിഞ്ഞ വര്‍ഷം പിറന്ന വലേറിയ എന്ന മകളുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹം. സ്പെയിന്‍ ടീമിലും ബാഴ്സലോണാ ക്ളബിലും ഒന്നിച്ചു കളിക്കുന്ന മിന്നും താരങ്ങളില്‍ പലരും ഇനിയസ്റ്റയുടെ മിന്നുകെട്ടിന് സാക്ഷികളായി. ലയണല്‍ മെസ്സി, സാവി, കാര്‍ലെസ് പുയോള്‍, ജെറാര്‍ഡ് പിക്വെ സെസ് ഫാബ്രിഗസ്, ഐകര്‍ കസീയസ്, സാമുവല്‍ എറ്റൂ, ഗബ്രിയേല്‍ മിലിറ്റോ തുടങ്ങിയവര്‍ ടാമറിറ്റ് കാസിലിലെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus