മുംബൈ: രൂപയുടെ മൂല്യശോഷണം വീണ്ടും ഓഹരി വിപണിയെ നഷ്ടത്തിലത്തെിച്ചു. 129 പോയന്‍റ് ഇടിഞ്ഞ് 17,391.98ലാണ് ബി.എസ്.ഇ സെന്‍സെക്സ് തിങ്കളാഴ്ച വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 41.8 പോയന്‍റ് ഇടിഞ്ഞ് 5,275.15ല്‍ ക്ളോസ് ചെയ്തു. കഴിഞ്ഞ ഒരാഴ്ചക്കിടെയുണ്ടായ ഏറ്റവുംവലിയ തകര്‍ച്ചയാണിത്.
രൂപയുടെ മോശം പ്രകടനത്തിനൊപ്പം മണ്‍സൂണ്‍, ആഗോള സാമ്പത്തിക മാന്ദ്യം എന്നിവയെല്ലാം തകര്‍ച്ചക്ക് ആക്കംകൂട്ടി.
ഹീറോ മോട്ടോകോര്‍പ്, ഇന്‍ഡാല്‍ സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, മാരുതി സുസുകി, ടാറ്റ പവര്‍, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, സിപ്ള, വിപ്രൊ, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, എച്ച്.ഡി.എഫ്.സി, എല്‍ ആന്‍ഡ് ടി, ഗെയ്ല്‍ ഇന്ത്യ, ഭേല്‍ എന്നീ കമ്പനികള്‍ തകര്‍ച്ച നേരിട്ടപ്പോള്‍ ടി.സി.എസ്, ഡോ. റെഡി, ഹിന്‍ഡാല്‍കോ എന്നീ ഓഹരികള്‍ക്ക് മാത്രമാണ് നേട്ടത്തിലത്തൊനായത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍