ന്യൂയോര്‍ക്: പ്രശസ്ത ഹോളിവുഡ് നടനും ഓസ്കര്‍ പുരസ്കാര ജേതാവുമായ ഏണസ്റ്റ് ബോര്‍ഗ്നൈന്‍ (95) നിര്യാതനായി. ലോസ് ആഞ്ജലസിലെ ആശുപത്രിയിലാണ് അന്ത്യമുണ്ടായതെന്ന് ബോര്‍ഗ്നൈന്‍െറ വക്താവ് ഹാരി ഫ്രിന്‍ അറിയിച്ചു.
60 വര്‍ഷത്തിലേറെ ചലച്ചിത്രരംഗത്തുണ്ടായിരുന്ന ബോര്‍ഗ്നൈന് ‘മാര്‍ത്തി’യിലെ അഭിനയത്തിനാണ് 1995ല്‍ ഓസ്കര്‍ ലഭിച്ചത്. ‘ദ വൈല്‍ഡ് ബെഞ്ച്’, ‘ദ പൊസീഡിയന്‍ അഡ്വഞ്ചര്‍’ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചു. അദ്ദേഹത്തിന്‍െറ ടെലിവിഷന്‍ പരമ്പരയായ ‘മക്ഹാലിസ് നേവി’ അമേരിക്കയില്‍ വന്‍ ഹിറ്റായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍