കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനിലെ വര്‍ദക് പ്രവിശ്യയില്‍ ബോംബ് സ്ഫോടനത്തില്‍ നാറ്റോസേനയിലെ ഒമ്പതുപേരെ വധിച്ചതായി താലിബാന്‍ അവകാശപ്പെട്ടു.
അമേരിക്കന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച് നാറ്റോ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ജല്‍റേശ് പ്രവിശ്യയില്‍ താലിബാനും നാറ്റോസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പ്രാദേശിക താലിബാന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടൂ. മൂന്നുപേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ഗസ്നി പ്രവിശ്യയില്‍ പ്രോസിക്യൂട്ടര്‍ വധിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍