കേളകം: മഞ്ഞപ്പിത്തം പടര്‍ന്ന അടക്കാത്തോട്ടിലും പരിസരപ്രദേശങ്ങളില്‍നിന്നുമായി രോഗം മൂര്‍ച്ഛിച്ച് എട്ടുപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി.
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, തലശ്ശേരിയിലെ സ്വകാര്യ ആശുപത്രികള്‍, മംഗലാപുരം, പേരാവൂര്‍ ഗവ. ആശുപത്രി എന്നിവിടങ്ങളിലാണ് ചികിത്സ തേടിയത്. 50ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ച് ആയുര്‍വേദ-പച്ചമരുന്ന് ചികിത്സയും നടത്തുന്നുണ്ട്.
അടക്കാത്തോട്ടില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച മേലെക്കുറ്റ് പെരുമാളിന്‍െറ സംസ്കാരത്തില്‍ പങ്കെടുക്കാനത്തെിയ അഡ്വ. സണ്ണി ജോസഫ് എം.എല്‍.എയുടെ ആവശ്യപ്രകാരം ജില്ലാ മെഡിക്കല്‍ സംഘം ഇന്ന് അടക്കാത്തോട്ടിലത്തെും. കൂടാതെ രക്തപരിശോധന സാമ്പിളുകള്‍ ശേഖരിക്കുന്നതിനും ആരോഗ്യ വകുപ്പ് സംഘം എത്തുന്നുണ്ട്. ഗ്രാമവാസികളുടെ ആശങ്കയകറ്റുന്നതിന് ആരോഗ്യവകുപ്പ് ബോധവത്കരണ ക്യാമ്പുകളും നടത്തും. രോഗലക്ഷണം കണ്ടവര്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍