മാനന്തവാടി: പ്ളസ്ടു സേ പരീക്ഷാഫലം വൈകുന്നത് മൂലം വിദ്യാര്‍ഥികളുടെ ഉപരിപഠന സാധ്യത മങ്ങുന്നു.
ജൂണ്‍ 18 മുതല്‍ 21 വരെ നടന്ന സേ പരീക്ഷയുടെ ഫലം ജൂലൈ നാലിന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. ജൂലൈ നാല് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഫലം പുറത്തുവന്നിട്ടില്ല. ഫലം എന്ന് വരുമെന്ന് അധികൃതര്‍ പറയുന്നുമില്ല. കോളജുകളില്‍ ഡിഗ്രി പ്രവേശ നടപടികള്‍ ഏറക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. ഫലം ഇനിയും വൈകിയാല്‍ സേ പരീക്ഷയെഴുതിയ നൂറുകണക്കിന് വിദ്യാര്‍ഥികളുടെ ഭാവി ഇരുളടയും. മാര്‍ച്ചില്‍ നടന്ന സേ പരീക്ഷയുടെ ഫലം മേയ് 15ന് പ്രസിദ്ധീകരിച്ചിരുന്നു. കാലതാമസമില്ലാതെയായിരുന്നു പ്രസിദ്ധീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍